Latest News

മതപ്രഭാഷണ മാഫിയക്കെതിരെ സമസ്ത പ്രസിഡണ്ട് [VIDEO]

മലപ്പുറം: ലക്ഷങ്ങള്‍ വാങ്ങി മതപ്രഭാഷണം നടത്തുന്നവര്‍ക്കെതിരെ സമസ്ത പ്രസിഡണ്ട്.  മലപ്പുറം ആലത്തൂര്‍പടിയിലെ ദര്‍സ് വാര്‍ഷിക വേദിയിലായില്‍ വെച്ചാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രഭാഷണ മാഫിയക്കെതിരെ പ്രതികരിച്ചത്.[www.malabarflash.com]

നാടുനീളെ എജന്റുമാരെ നിര്‍ത്തി വിലപോശുന്ന പ്രഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് തങ്ങള്‍ നടത്തിയത്.
പ്രഭാഷകര്‍ സദസ്സില്‍ നിന്നും പിരിക്കുന്ന പണത്തിന്റെ കണക്ക് പറഞ്ഞ് കമ്മീഷന്‍ പററുന്ന രീതിയും അവസാനിപ്പിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടു.
മുന്‍കാല പണ്ഡിതന്‍മാര്‍ ഇസ്‌ലാമിക പ്രബോധനം നടത്തിയ രീതി മാതൃതകയാക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.