Latest News

മത്സ്യതൊഴിലാളി കുടുംബത്തിനുള്ള അപകട മരണ ഇന്‍ഷ്യൂറന്‍സ് തുക കൈമാറി

ഉദുമ: മത്സ്യഫെഡിന്റെ മത്സ്യതൊഴിലാളി ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷം വാഹന അപകടത്തില്‍ മരണപ്പെട്ട കോട്ടിക്കുളം മത്സ്യസംഘത്തിലെ അംഗമായ ദിനേശന്റെ കുടുംബത്തിനുള്ള അപകട മരണ ഇന്‍ഷ്യൂറന്‍സ് ധനസഹായം കൈമാറി.[www.malabarflash.com]

ഉദുമ ഗ്രാമ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ദിനേശന്റെ കുടുംബത്തിന് ചെക്ക് കൈമാറി. 10 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 5000 വിദ്യാര്‍ത്ഥിയായ മകനും 600 രൂപ മരണാനന്തര ചില വിലേക്കുമായി പത്ത് ലക്ഷത്തി അയ്യായിരത്തി അറുന്നൂറ് രൂപയുടെ ചെക്കാണ് കൈമാറിയത്. 

മത്സ്യഫെഡ് ഭരണസമിതി അംഗം കാറ്റാടി കുമാരന്‍ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ജില്ലാ മാനേജര്‍ വനജ പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍, കോട്ടിക്കുളം മത്സ്യസംഘം പ്രസിഡന്റ് രാജന്‍, മത്സ്യഫെഡ് അസിസ്റ്റന്റ് മാനേജര്‍ ഷെറീഫ്, പ്രോജക്ട് ഓഫീസര്‍ സംഗീത എന്നിവര്‍ സംബന്ധിച്ചു. 

ഒരു വര്‍ഷം 458 രൂപ അടക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് അപകട മരണ സഹായത്തിനു പുറമേ, ഭാഗീകമായി അംഗഭംഗം സംഭവിക്കുകയാണെങ്കിലുള്ള ധനസഹായവുമായ പദ്ധതിയിലേക്ക് 2019-20 വര്‍ഷത്തേക്കുള്ള അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയതായി മത്സ്യഫെഡ് ആധികൃതര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.