പയ്യന്നൂര്‍: ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയെ ക്വാര്‍ട്ടേഴ്സിനു അകത്തു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാടാച്ചിറ, കാപ്പുങ്കല്ലിലെ നിഖി ലി(27) നെയാണ് എടക്കാട് പോലീസ് അറസ്റ്റു ചെയ്തത്.[www.malabarflash.com]
നജ്മ ക്വാര്‍ട്ടേഴ്സില്‍ രണ്ടു മക്കളുമായി താമസിച്ചിരുന്ന നിഷ (36)യെ ഇക്കഴിഞ്ഞ 30ന് ആണ് ക്വാര്‍ട്ടേഴ്സിനു അകത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്സ് പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.
കുട്ടികള്‍ സ്ഥലത്തെത്തിയപ്പോള്‍ വാതില്‍ പൂട്ടിക്കിടക്കുന്നതു കണ്ട് അയല്‍ക്കാരെ അറിയിച്ചപ്പോഴാണ് നിഷയെ ക്വാര്‍ട്ടേഴ്സിനകത്തെ മുറിയില്‍ കസേരയില്‍ കണ്ടെത്തിയത്. പൊലീസെത്തി അകത്തു കയറി പരിശോധിച്ചപ്പോള്‍ മറ്റൊരു മുറിയില്‍ തൂങ്ങാന്‍ ഉപയോഗിച്ച കയര്‍ അറുത്തു മാറ്റിയ നിലയിലും കണ്ടെത്തി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് നിഖില്‍ അറസ്റ്റിലായത്. ഇരുവരും നാലു വര്‍ഷക്കാലമായി അടുപ്പത്തിലാണെന്നും അടുത്തിടെ നിഖില്‍ അകലാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഇരുവരും ഫോണില്‍ തര്‍ക്കം ഉണ്ടായതിനു പിന്നാലെയാണ് നിഷ തൂങ്ങി മരിച്ചതെന്നു പോലീസ് പറഞ്ഞു. സംശയം തോന്നി ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നും ജീവനുണ്ടെന്ന് സംശയിച്ച് കയര്‍ മുറിച്ചു മാറ്റിയെന്നും മരണപ്പെട്ടുവെന്നു ബോധ്യമായതിനാലാണ് കസേരയിലിരുത്തി ക്വാര്‍ട്ടേഴ്സ് പുറത്തു നിന്നു പൂട്ടി സ്ഥലം വിട്ടതെന്നും നിഖില്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
No comments:
Post a Comment