കാസര്‍കോട്: ചെർക്കള ഇഖ്റഅ ഹിഫ്ളൂൽ ഖുർആൻ അക്കാദമിക്കും നാടിന്നും അഭിമാന നേട്ടവുമായി സഹോദരന്മാർ ഒന്നിച്ച് ഖുർആൻ മുഴുവൻ ഹൃദ്യസ്ഥമാക്കി.[www.malabarflash.com]
കണ്ണൂർ ജില്ലയിലെ കരുവച്ചാൽ സ്വദേശികളായ മുസ്തഫ - ഹലീമ ദമ്പതികളുടെ മക്കളായ കെ.പി.മുഹമ്മദ് സവാദ്, കെ.പി.മുഹമ്മദ് റാസി എന്നിവരാണ് ഹാഫിളുകളായത്. ഇരുവരും കാഞ്ഞങ്ങാട് മുക്കൂട് ജുമാ മസ്ജിദ് ഖത്വീബ് കെ.പി. സുലൈമാൻ ഫൈസി കരുവച്ചാലിന്റെ മരുമക്കളാണ്.
അക്കാദമി പ്രിൻസിപ്പൽ ജാർഗണ്ഡ് സ്വദേശി ഹാഫിള് മുഹമ്മദ് മുഹ്സിൻ അൽ ഖാസിമിയുടെ ശിക്ഷണത്തിലാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്. ഇവരെ കൂടാതെ ഇഖ്റഅ ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ നിന്നും ഈ വർഷം 8 പേർ കൂടി പഠനം പൂർത്തിയാക്കി ഹാഫിളുകളായിട്ടുണ്ട്.
ഹാഫിളിങ്ങളെയും അക്കാദമി പ്രിൻസിപ്പലിനെയും ഇഖ്റഅ അക്കാദമി കമ്മിറ്റി അനുമോദിച്ചു.
No comments:
Post a Comment