Latest News

ആസ്വാദകര്‍ക്കു മുന്നില്‍ ചില ബോധ്യപ്പെടുത്തലുകളുമായി ബാലഗോപാലം

ഉദുമ: ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വിലങ്ങിടുന്ന സാംസ്ക്കാരിക അധപതനം സംഭവിച്ചവരുടെ രാഷ്ട്രീയ ബോധം. മത വിശ്വാസങ്ങളെ കൂട്ട്പിടിച്ച് പടിവിട്ടിറങ്ങിയ സാമൂഹിക അനാചാരങ്ങളെ തിരികെ വിളിച്ച് അത് ഒരു സുവർണ്ണാവസരമാക്കി മെല്ലെ ... മെല്ലെ... വേരുകളാഴ്‌ത്താൻ വെമ്പൽ കൊള്ളുന്ന പുതിയ കാല രാഷ്ട്രീയം.[www.malabarflash.com]

ആവിഷ്ക്കാര സ്വാതന്ത്യത്തിനുമേൽ കരിനിഴൽ വീഴ്ത്തുന്ന വർത്തമാനകാലത്ത് ചോദ്യമുയർത്തേണ്ടതും... പ്രതിരോധിക്കേണ്ടതും ഇന്നിന്റെ കടമയാണ് എന്ന ബോധ്യത്തോടെ .ഉയർന്ന് വരുന്ന സാമൂഹിക രാഷ്ട്രിയ സാഹചര്യങ്ങളെ നർമ്മത്തിന്റെ ഭാഷയിൽ ചിന്തയ്ക്ക് പ്രധാന്യം നൽകി ബാലന്റെയും ഗോപാലന്റയും അവരുടെ പശുവിന്റെയും കഥയുമായി തെരുവിലിറങ്ങുകയാണ് യുവശക്തി അരവത്ത് ബാലഗോപാലം എന്ന നാടകത്തിലൂടെ.

ഒരു നാടകം എന്നതിലുപരി ആസ്വാദകർക്കു മുന്നിൽ ചില ബോധ്യപ്പെടുത്തലുകളാണ് ബാലഗോപാലം മുന്നോട്ട് വെക്കുന്നത്.. 

അഭ്യസ്ത വിദ്യരായ ബാലനും ഗോപാലനും ഉപജീവന മാർഗ്ഗത്തിനായി ലോണെടുത്ത് ഒരു പശുവിനെ വാങ്ങുന്നു. സ്വപ്നങ്ങൾക്ക് നിറം പകർന്ന് അവരുടെ ജീവിതത്തിലേക്ക് പശു കയറി വരു ന്നു... ചില പ്രത്യേക സാഹചര്യത്തിൽ പശുവിനെ കാണാതാവുന്നു... പിന്നീട് പശുവിനെ തിരയുന്ന മുഹൂർത്തങ്ങളിലൂടെയാണ് നാടകം കടന്ന് പോകുന്നത്‌. 

ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ കോർത്തിണക്കി മുന്നോട്ട് പോകാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പശു ഒരു ജീവനോപാധി മാത്രമല്ല, ഒരു രാഷ്ട്രീയ ആയുധം കൂടിയാണെന്ന തിരിച്ചറിവിലാണ് നാടകം അവസാനിക്കുന്നത്‌. 

പ്രദീപ് മണ്ടൂരാണ് സംവിധാനം. ശ്രീനാഥ് നാരായണൻ, ശിവൻ അരവത്ത്, സി.കെ ശശി ആറാട്ട്കടവ്, നാഗത്തിങ്കൽ ശശി, സുജിത്ത് തോക്കാനം, ശ്രീകാന്ത് ചീകു, അജിത്ത് ആലക്കോട്, മണികണ്ഠൻ നരിമാടിക്കാൽ, പ്രഭുരാമഗിരിഎന്നിവര്‍ വേഷമിടുന്ന നാടകത്തിന്റെ സംഗീതം ഒരുക്കിയത് പ്രദീപ് അരവത്താണ്. ടീം മാനേജർ ടി.വി നാരായണൻ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.