Latest News

നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിക്ക് പീഡനം; അധ്യാപകനെതിരെ പോക്‌സോ കേസ്

നീലേശ്വരം: നൃത്തവിദ്യാലയത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ നൃത്താധ്യാപകനെതിരെ പോക്‌സോ കുറ്റം ചുമത്തി പോലീസ് കേസെടുത്തു.[www.malabarflash.com]

നീലേശ്വരത്തെ നൃത്ത അധ്യാപകന്‍ രാജു മാസ്റ്റര്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തത്.

കഴിഞ്ഞ ഡിസംബറില്‍ മെയിന്‍ബസാറിലെ തന്റെ നൃത്തവിദ്യാലയത്തില്‍ വെച്ച് നൃത്തം പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്ന പരാതിയിലാണ് രാജു മാസ്റ്റര്‍ക്കെതിരെ കേസെടുത്തത്.

ഒട്ടേറെ ചലച്ചിത്ര-സീരിയല്‍ നടി-നടന്മാരുള്‍പ്പെടെ നിരവധി കലാകാരന്മാരുടെ നൃത്താധ്യാപകനായ രാജു മാസ്റ്റര്‍ക്കെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ആരും പരാതിപ്പെട്ടിരുന്നില്ല.

പരാതിക്കാരനായ വിദ്യാര്‍ത്ഥി പ്രകൃതിവിരുദ്ധ പീഡനതത്തിന് ഇരയായതിനു ശേഷം ശാരീരിക അസ്വസ്ഥതകളും മാനസിക അസ്വസ്ഥതയും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തതായി അറിഞ്ഞയുടന്‍ പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള വീടും പൂട്ടി രാജുമാസ്റ്ററും കുടുംബവും മുങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.