ബേക്കല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.[www.malabarflash.com]
മൗവ്വലിലെ മദ്രസ അധ്യാപകനായ അബ്ദുള്‍ റഹ്മാനെ(48)തിരെയാണ് പോലീസ് കേസെടുത്തത്. പഠനത്തിനായി എത്തിയ കുട്ടിയെ അബ്ദുള്‍ റഹ്മാന്‍ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
No comments:
Post a Comment