Latest News

ഇ അഹമ്മദ് സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് സി.ടി അബ്ദുല്‍ ഖാദറിന്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ അഹമ്മദ് പഠന കേന്ദ്രം നിര്യാതനായ മുന്‍ കേന്ദ്ര മന്ത്രിയും മുസ്ലിംലീഗ് അഖി ലേന്ത്യ പ്രസിഡന്റുമായ ഇ അഹമ്മദിന്റെ പേരില്‍ നല്‍കുന്ന സംസ്ഥാനത്തെ മികച്ച ന്യൂനപക്ഷ വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള ഇ അഹമ്മദ് സ്മാരക വിദ്യാഭ്യസ അവാര്‍ഡ് സി.ടി അബ്ദുല്‍ഖാദറിന്.[www.malabarflash.com]

ന്യുനപക്ഷ വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ സേവനം കണകാക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍, കണ്ണൂര്‍ മുന്‍ വി.സി ഖാദര്‍ മാങ്ങാട്, കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാന്‍ അഡ്വ.എന്‍.എ ഖാലിദ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. 

ഫെബ്രുവരി 18ന് കാഞ്ഞങ്ങാട് വൈകീട്ട് നടക്കുന്ന ഇ അഹമ്മദ് അനുസ്മരണ ചടങ്ങില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രിയും പ്രതിപക്ഷ ഉപ നേതാവുമായ ഡോ.എം.കെ മുനീര്‍ 10001 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് സി.ടി അബ്ദുല്‍ ഖാദറിന് നല്‍കും.
ന്യുനപക്ഷ വിദ്യാഭ്യാസ മേഖലയിലും മഹല്ല് സംവിധാനങ്ങള്‍ ഉപ യോഗിച്ച് വിദ്യാഭ്യാസം മേഖലയില്‍ സി.ടി നടത്തിയ ഇടപ്പെടലുകളാണ് അവാര്‍ഡിന് അദ്ദേഹത്തിനെ അര്‍ഹനാക്കിയിരിക്കുന്നത്. 

കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ മുന്നോക്ക പ്രവര്‍ത്തനത്തിന് ആക്കം കൂട്ടാന്‍ നടപിലാക്കിയ വിജയഭേരി പദ്ധതിക്ക് സി.ടി നേതൃത്വം നല്‍കി. ഓര്‍ഫനേജ് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനായി നടത്തിയ മുഫീദ് സ്റ്റേപ്പ് പ്രോഗ്രാമിലും സജീവ സാന്നിധ്യമായിരുന്നു സി.ടി. 

സിജിയുമായി ബന്ധ പ്പെട്ട് സംസ്ഥാനത്ത് എല്ലായിടത്തും കാരിയര്‍ ഡവലപ് മെന്റ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചു. 2006-ല്‍ ഫാപ്പിന്‍സ് എന്ന സ്ഥാപനം തൃക്കരിപ്പൂരില്‍ സ്ഥാപിച്ച് വിദ്യാഭ്യാസ രംഗത്തും മനശാസ്ത്ര രംഗത്തും കൂടുതല്‍ ഇട പ്പെടലുകള്‍ സി.ടി നടത്തി. നിലവില്‍ ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും സൈ ക്കോളജിയില്‍ ഡിപ്ലോമകള്‍ നല്‍കി വരുന്നു. 

നിരവധി മഹല്ലുകളിലെ ഖത്തബ്, ഇമാമാര്‍, അധ്യാപകര്‍ അടക്കം ഇവിടെ കോഴ്സുകള്‍ ചെയ്യുന്നു.സുന്നി മഹല്ല് ഫെഡറേഷനുമായി ബന്ധ പ്പെട്ട് ഹിഖ്മ എന്ന പണ്ഡിത കുട്ടായ്മയ്ക്ക് രൂപം നല്‍കാന്‍ സി.ടിക്ക് സാധിച്ചു.

സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ നല്‍കി വരുന്ന പ്രീമാരിറ്റില്‍, പാരന്റിംഗ് കോഴ്സുകള്‍ രൂപം പെടുത്തുന്നതിലും നടപിലാക്കുന്നതിലും സി.ടിക്ക് നിര്‍ണ്ണായ പങ്കാണുള്ളത്. 

സമസ്ത സുന്നി ഫെഡറേഷന്‍ കൈതക്കാട് സംഘടിപ്പിച്ച ലൈറ്റ് ഓഫ് മദീനയുടെ ബുന്ധി കേന്ദ്രമായിരുന്നു സി.ടി. നിലവില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്സലന്‍സ്(സി.എസ്.ഇ) വൈസ് ചെയര്‍മാന്‍, സമസ്ത തൃക്കരിപ്പൂര്‍ മണ്ഡലം കോര്‍ഡിനേറ്റര്‍, തങ്കയം ഇസ്സത്തുല്‍ ഇസ്ലാം ജമാഅത്ത് വൈസ് പ്രസിഡന്റ്, ഫാപ്പിന്‍സ് കമ്മിറ്റി കോളേജ് ഡയരക്ടര്‍, ഫാപ്പിന്‍സ് ഇന്‍സ്റ്റ്യുട്ട് ചെയര്‍മാന്‍, എസ്.എംഎഫ് പ്രോജക്ട് വിംഗ് ജന.കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. 

ദീര്‍ഘ കാലം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായിരുന്ന വി.പി.എം അബ്ദുള്‍ അസീസ് മാസ്റ്ററുടെ മകനാണ് സി.ടി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.