കണ്ണൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71ാം രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധി വധം പുനരാവിഷ്‌കരിച്ച് അതാഘോഷമാക്കിയ ഹിന്ദുമഹാസഭയുടെ ചെയ്തിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധമിരമ്പുകയാണ്.[www.malabarflash.com]
സംഘടനയുടെ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെയുടെ നേതൃത്വത്തിലാണ് ഗാന്ധിയുടെ ചിത്രത്തിലേക്ക് നിറയൊഴിച്ച് ഗാന്ധി വധം ആഘോഷിച്ചത്.
ഇതിന് പ്രതികാരമെന്നോണം സംഘടനയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് നിശ്ചലമാക്കിയിരിക്കുകയാണ് കേരളാ സൈബര്‍ വാരിയേഴ്‌സ് എന്ന ഹാക്കര്‍ സംഘം.
അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ http://www.abhm.org.in എന്ന വെബ്‌സൈറ്റാണ് കേരള സൈബര്‍ വാരിയേഴ്‌സ് പൂട്ടിയത്. ഹാക്ക് ചെയ്ത വിവരം കേരള സൈബര്‍ വാരിയേഴ്‌സ് ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് വെളിപ്പെടുത്തിയത്.
വെബ്‌സൈറ്റില്‍ ഇപ്പോള്‍ ഹിന്ദുമഹാസഭയുടെ ഉള്ളടക്കങ്ങള്‍ ഒന്നുമില്ല. പകരം 'ഹിന്ദു മഹാസഭ തുലയട്ടെ' എന്ന് ഹാക്കര്‍മാര്‍ വെബ്‌പേജില്‍ കുറിച്ചിട്ടുണ്ട്.

No comments:
Post a Comment