കാഞ്ഞങ്ങാട്: പിറന്നാള്‍ ദിനത്തില്‍ നിഹാല്‍ സ്‌കൂളിനായി നല്‍കിയത് 15 ഔഷധ ചെടികള്‍. പണം കൊടുത്ത് വാങ്ങിയതല്ല, രണ്ട് മാസമായി ചെടി നട്ട് പരിപാലിച്ചതായിരുന്നു.[www.malabarflash.com]
അതിരാവിലെ ഓട്ടോ റിക്ഷയില്‍ സ്‌കൂളിലെത്തിച്ച് അവ ഒരുക്കി വച്ച് നിഹാലും ഉമ്മ ആയിഷയും അതില്‍ വെള്ളമൊഴിക്കുന്ന കാഴ്ചയാണ് വ്യാഴാഴ്ച ബല്ലാകടപ്പുറം എം സി ബി എം സ്‌കൂളിലെത്തിയ അധ്യാപകരും വിദ്യാര്‍ത്ഥികളും കണ്ടത്.
പിറന്നാള്‍ എന്നാല്‍ ഒരു പാക്കറ്റ് മിഠായി കൊടുത്തു വിട്ടാല്‍ മതി എന്ന് ചിന്തിക്കുന്ന രക്ഷിതാക്കളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തയായ ആയിഷ, താന്‍ പഠിച്ച സ്‌കൂളിന് മകന്‍ നിഹാലിന്റെ പിറന്നാള്‍ അവിസ്മരണീയമാക്കുകയായിരുന്നു.
സംഭവം സ്‌കൂള്‍ അധ്യാപകന്‍ സനീഷ് മാസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ഈ ഉമ്മയും മകനും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
No comments:
Post a Comment