Latest News

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്​: കെ. സുരേന്ദ്രൻ പിന്മാറി

കാസർകോട്​:  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽനിന്ന്​ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ പിന്മാറി. പി.ബി. അബ്​ദുറസാഖ്​ 259 കള്ളവോട്ട്​ നേടിയാണ്​ വിജയിച്ചതെന്ന്​  ആരോപിച്ച്​ സുരേന്ദ്രൻ നൽകിയ ഹരജിയാണ്​ പിൻവലിക്കുന്നത്​.[www.malabarflash.com] 

കേസ് പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന്​ സുരേന്ദ്രൻ അറിയിച്ചു. തെരഞ്ഞെടുപ്പ് കേസിൽ സാക്ഷികൾ എത്താതിരിക്കാൻ സി.പി.എമ്മും മുസ്‌ലിം ലീഗും ഒത്തുകളിച്ചതായി കെ. സുരേന്ദ്രൻ ആരോപിച്ചു. ഇനി വിഷയം രാഷ്​ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ പി.ബി. അബ്​ദുറസാഖിനോട് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ സുരേന്ദ്രന്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയത്​.

ഇതിനിടെ അബ്​ദുറസാഖ് മരിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയാറായിരുന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്​ഥാനാർഥിയായേക്കുമെന്ന്​ പ്രചാരണം നടക്കുന്നതിനിടയിലാണ്​ ഹരജി പിൻവലിക്കുന്നത്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.