Latest News

വിവാദ പ്രസംഗം; സി.പി.എം നേതാവ് വി.പി.പി മുസ്തഫ ഖേദം പ്രകടിപ്പിച്ചു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിന് മുന്‍പ് നടത്തിയ വിവാദ പ്രസംഗത്തില്‍ സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി.പി മുസ്തഫ ഖേദം പ്രകടിപ്പിച്ചു.[www.malabarflash.com]

തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ് തെറ്റിദ്ധാരണയുണ്ടാക്കിയത്. ഇത്മൂലം കൊല്ലപ്പെട്ടവരുടെ കുടുംബംഗങ്ങള്‍ക്ക് ഉണ്ടായ വേദനയില്‍ ദുഃഖമുണ്ട്.

തന്റെ വാക്കുകള്‍ കാരണം പ്രസ്ഥാനത്തിനുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുമുണ്ടായ ദുഃഖവും മനസിലാക്കുന്നു. കല്യാട്ട് അക്രമങ്ങള്‍ ക്ഷമിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചത്. എന്നാല്‍ വാക്കുകള്‍ അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നെന്നും മുസ്തഫ വ്യക്തമാക്കി.

ഇനിയും അക്രമം തുടര്‍ന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചിതയില്‍വെക്കാന്‍പോലും ബാക്കിയുണ്ടാവില്ലെന്നായിരുന്നു മുസ്തഫയുടെ പ്രസംഗം. പെരിയയിലെ ഇരട്ട കൊലപാതകത്തിന് ഒരു മാസം മുന്‍പായിയിരുന്നു വി.പി.പി മുസ്തഫ ഈ വിവാദ പ്രസംഗം നടത്തിയത്. ഇരട്ടക്കൊലപാതക കേസിലെ പ്രതി പീതാംബരന്‍ ആക്രമിക്കപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം മുസ്തഫ നടത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.