Latest News

കാന്തപുരത്തെ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരെ ഗ്രാന്‍ഡ് മുഫ്തിയായി പ്രഖ്യാപിച്ചു.[www.malabarflash.com]

സര്‍ക്കാറുകള്‍ മാറിയാലും മതനിയമങ്ങള്‍ മാറ്റാനാവില്ലെന്നും കര്‍മശാസ്ത്ര വൈവിധ്യങ്ങള്‍ യാഥാര്‍ഥ്യമായി മുസ്‌ലിം സമുദായം അംഗീകരിക്കുമെന്നും പദവി ഏറ്റുവാങ്ങിയശേഷം കാന്തപുരം വ്യക്തമാക്കി.
ഓള്‍ ഇന്ത്യ തന്‍സീം ഉലമായെ ഇസ്‌ലാമും എസ്.എസ്.എഫ് ദേശീയ കമ്മിറ്റിയും സംയുക്തമായി ന്യൂഡല്‍ഹി രാംലീല മൈതാനിയില്‍ ഒരുക്കിയ ഗരീബ് നവാസ് സമാധാന സമ്മേളനത്തിലായിരുന്നു ഗ്രാന്‍ഡ് മുഫ്തി പ്രഖ്യാപനം. മതപരമായ വിഷയങ്ങളക്കിടയില്‍ തീര്‍പ്പുകല്‍പിക്കാനും ഫത്‌വ പുറപ്പെവിക്കാനും കാന്തപുരത്തെ അധികാരപ്പെടുത്തുന്നതാണ് പുതിയ പദവി.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു മതനേതാവിന് ഇത്തരമൊരു പദവി നല്‍കുന്നത് ഇതാദ്യമാണ്. വിശ്വാസപരമാ?യ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ ഇസ്‌ലാമിലെ കര്‍മശാസ്ത്രപരമായ വൈവിധ്യങ്ങള്‍ സുന്നി മുസ്‌ലിംകളുടെ ഐക്യത്തിന് തടസ്സമാകരുതെന്ന് കാന്തപുരം ചൂണ്ടിക്കാട്ടി.
സുന്നി മുസ്‌ലിംകള്‍ വ്യത്യസ്ത ചിന്താധാരകള്‍ പിന്തുടരുന്നവരാണെങ്കിലും വിശ്വാസപരമായി ഒരേ ധാരയിലാണ്. അതിനാല്‍ ഇന്ത്യയിലെ മുഴുവന്‍ സുന്നി മുസ്ലിംകളും ഒരേ പ്ലാറ്റ്‌ഫോമിലേക്ക് കടന്നുവരണം. സമുദായത്തിലെ പിന്നോക്ക-ദുര്‍ബല വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കേണ്ടത് സമുദായത്തിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും കാന്തപുരം ഓര്‍മിപ്പിച്ചു.

ഡോ. അമീന്‍ മിയ ബറക്കാത്തി, മുഈനെ മില്ലത്ത് സയ്യിദ് മുഈനുദ്ദീന്‍ ജീലാനി, മുഹമ്മദ് അശ്ഫാഖ് ഹുസൈന്‍ മിസ്ബാഹി ഡല്‍ഹി, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, മുഫ്തി മുകറം അഹ്മദ് യു.പി, ഹസ്‌റത്ത് മന്നാന്‍ റാസ, ഹസ്റത്ത് ബാബര്‍ മിയ അജ്മീരി, ജാവേഗ് നഖ്ശബന്ധി ഡല്‍ഹി, ശിഹാബുദ്ദീന്‍ റസ്‌വി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി എന്നിവരും സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.