Latest News

പെരിയയിൽ​ കോൺഗ്രസ്​ നേതാവി​ന്റെ വീടിനു നേരെ ആക്രമണം

പെരിയ​: പെരിയയിൽ രണ്ട്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ കൊല്ലപ്പെട്ടതിനു പിന്നാലെ അക്രമ സംഭവങ്ങൾക്ക്​ തുടരുന്നു. 
കോൺഗ്രസ്​ ഉദുമ ബ്ലോക്ക്​ കമ്മിറ്റി പ്രസിഡൻറ്​ രാജൻ പെരിയയുടെ വീടിനു നേരെ ആക്രമണമുണ്ടായി.[www.malabarflash.com] 

ഞായറാഴ്ചപുലർച്ചെയാണ്​ സംഭവം. മുറ്റത്തു നിർത്തിയിട്ട കാറി​ന്റെ ചില്ല്​ ആക്രമികൾ തകർത്തു. ഉമ്മറത്തുണ്ടായിരുന്നു കസേര തീയിട്ട്​ നശിപ്പിച്ചു. ​ബേക്കൽ പോലീസ്​ സംഭവസ്​ഥലത്തെത്തി തെളിവെടുത്തു.

യൂത്ത്​ കോൺഗ്രസ്​ പ്രഖ്യാപിച്ച ഹർത്താലിൽ ​കല്യോട്ട്​ സി.പി.എം പ്രവർത്തകരുടെ സ്​ഥാപനങ്ങൾക്കും പാർട്ടി ഓഫീസിനും നേരെ ആക്രമണമുണ്ടായിരുന്നു. പി. കരുണാകരൻ എം.പിയുടെ നേതൃത്വത്തിൽ സി.പി.എം നേതാക്കൾ ശനിയാഴ്ച  ഈ പ്രദേശം സന്ദർശിക്കാൻ എത്തിയപ്പോൾ കോൺഗ്രസ്​ പ്രവർത്തകർ തടഞ്ഞിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ്​ കോൺഗ്രസ്​ നേതാവി​ന്റെ വീടിനു നേരെ ആക്രമണം നടന്നത്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.