കാഞ്ഞങ്ങാട്: കേരളാ ബില്‍ഡിംങ് ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖലാ വാര്‍ഷിക സമ്മേളനം ജില്ലാ പ്രസിഡണ്ട് എം. ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. മേഖലാപ്രസിഡണ്ട് എം.ബി.ഹനീഫ അധ്യക്ഷത വഹിച്ചു.[www.malabarflash.com]
ജില്ലാ സെക്രട്ടറി പി.എം.ഫാറുഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാലായി അബ്ദുല്ല, കെ.ബി. കുട്ടി ഹാജി, എ.ഹമീദ് ഹാജി പ്രസംഗിച്ചു. ബെസ്റ്റോ കുഞ്ഞഹ്മദ് സ്വാഗതവും സി കെ റഹ്മത്തുള്ള നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍: അഹമ്മദ് ബെസ്‌റ്റോ(പ്രസിഡണ്ട്), സി കെ റഹ്മത്തുള്ള (ജനറല്‍ സെക്രടറി), മനാഫ് ലിയാകത്തലി (ട്രഷറര്‍), നാഗരാജന്‍, പാലക്കി കുഞ്ഞാഹമ്മദ്, ഗോവിന്ദന്‍ മണി വെസ്സല്‍ (വൈസ് പ്രസിഡണ്ട്), ഫസലുറഹ് മാന്‍ കെ.കെ, സി.കെ.ഷറഫുദ്ധീന്‍ നോര്‍ത്ത് ചിത്താരി, സി. എച്ച്. ഹസൈനാര്‍ തെക്കേപ്പുറം (ജോയിന്റ് സെക്രട്ടറി)
No comments:
Post a Comment