കൊച്ചി: കലുങ്ക് നിർമാണത്തിന്റെ പൈലിംഗ് ജോലികളിൽ ഏർപ്പെട്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളി ഭൂഗർഭ കേബിളിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. അപകടത്തിൽ രണ്ടുപേർക്ക് നിസാര പരിക്കേറ്റു. തമിഴ്നാട് രാമനാഥപുരം പരമക്കുടി സ്വദേശി മുത്തുലാണ്ടി (21) ആണ് മരിച്ചത്.[www.malabarflash.com]
വൈറ്റില ചക്കരപ്പറന്പ് ഭാഗത്ത് ബുധനാഴ്ച രാവിലെ ഒൻപതേമുക്കാലോടെ ആയിരുന്നു സംഭവം.
കലുങ്കിന്റെ വീതികൂട്ടാനുള്ള പണികളുടെ ഭാഗമായിരുന്ന ഭൂഗർഭ 11 കെ.വി. ലൈനിൽ നിന്നാ യിരുന്നു ഷോക്കേറ്റത്. കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന യന്ത്രം ഉപയോഗിച്ച് കുഴികളുടെ ആഴം കൂട്ടുന്ന ജോലികൾ ചെയ്യുന്നതിനിടെയാണ് അപകടം. ഇരുന്പ് നിർമിത യന്ത്രത്തിന്റെ തിരിക്കുന്ന ഭാഗത്ത് പിടിച്ചിരുന്ന മുത്തുലാണ്ടി ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു.
സമീപവാസികൾ ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുത്തുലാണ്ടി വഴിമധ്യേ മരിച്ചു. പൈലിംഗ് ജോലികളെക്കുറിച്ച് കരാറുകാരൻ മുന്നറിയിപ്പൊന്നും നല്കിയിരുന്നില്ലായെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.
കലുങ്കിന്റെ പ്ലാനുമായി ഓഫീസിൽ എത്തിയപ്പോൾ തന്നെ ഇലക്ട്രിക് ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയിരുന്നെന്നും അറിയിച്ചിരുന്നുവെങ്കിൽ വൈദ്യുതിപ്രവാഹം താത്കാലികമായി നിർത്താമായിരുന്നു എന്നും അവർ പറഞ്ഞു.

No comments:
Post a Comment