ആലപ്പുഴ: ദേശീയപാതയിൽ കലവൂർ കെഎസ്ഡിപിക്കു സമീപം ബൈക്കുകൾ കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി വടക്കനാര്യാട് പന്നിശേരിവെളിയിൽ ബിജുവിന്റെ മകൻ ബിപിൻ (21), മാരാരിക്കുളം തെക്ക് കലവൂർ ഗീതുനിവാസിൽ മോഹനന്റെ മകൻ അഖിൽ (രാജീവ്-25), ആലപ്പുഴ സീവ്യൂ വാർഡ് പള്ളിപുരയിടം കോയമൻസിലിൽ ലത്തീഫിന്റെ മകൻ അക്ബർ ബാദുഷ (23) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ അപകടം. എതിരേ വന്ന രണ്ടു ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു.
സ്വകാര്യ ബസ് ജീവനക്കാരായ ബിപിനും രാജീവും ഒരു ബൈക്കിലും അക്ബർ ബാദുഷ മറ്റൊരു ബൈക്കിലുമായിരുന്നു. ജോലിക്കു ശേഷം വീട്ടിലേക്കുള്ള യാത്രയിലായിരുന്നു മൂവരും. ഇടിയുടെ ആഘാതത്തിൽ രണ്ടു പേർ സംഭവസ്ഥലത്തും ഒരാൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു.
സ്വകാര്യ സ്ഥാപനത്തിലെ വീഡിയോ എഡിറ്ററാണ് അക്ബർ ബാദുഷ. ചെങ്ങന്നൂർ വാഹനാപകടത്തിൽ മരിച്ച സീവ്യൂവാർഡിൽ പള്ളിപ്പുരയിടത്തിൽ പരേതനായ ബാബു കോയ(കണ്ണാടി ബാബു)യുടെ സഹോദരീ പുത്രനാണ് അക്ബർ ബാദുഷ.
അപകടത്തിൽ ബൈക്കിൽനിന്നു തെറിച്ചുവീണ മൂവരെയും രാത്രിയിൽ ജോലി കഴിഞ്ഞു വരുകയായിരുന്ന യുവാവാണ് കണ്ടത്. ചോര വാർന്ന നിലയിൽ കിടന്ന ബാദുഷായെ ഉടനെ മറ്റൊരു വാഹനത്തിൽ സമീപത്തെ സ്വകാര്യ ആശു പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദഗ്ധ ചികിത്സയ്ക്കായി ബിപിനെയും അഖിലിനെയും എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 2.30 ഓടെ മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൂവരുടെയും സംസ്കാരം നടത്തി.
സതിയാണ് ബിപിന്റെ മാതാവ്. ഭാര്യ: അനീഷ. ഗിരിജയാണ് അഖിലിന്റെ മാതാവ്. സഹോദരി: ഗീതു. കുഞ്ഞുമോളാണ് ആക്ബർ ബാദുഷയുടെ മാതാവ്. കലവൂരിലുണ്ടായ അപകടത്തിൽ സ്വകാര്യബസ് ജീവനക്കാർ മരിച്ചതിനെത്തുടർന്ന് ബസുകൾ സർവീസ് നിർത്തിവച്ചു.

No comments:
Post a Comment