വയനാട്: പ്രമുഖ പണ്ഡിതന്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ പ്രസിഡന്റും കല്‍പറ്റ ദാറുല്‍ ഫലാഹ് പ്രിന്‍സിപ്പാളുമായ എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ വെണ്ണിയോട് നിര്യാതനായി.[www.malabarflash.com]
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു വിയോഗം. എഴുപത്തിയഞ്ച് വയസ്സായിരുന്നു.
വയനാട് ജില്ലയിലെ കോട്ടത്തറ പഞ്ചായത്തിൽ വെണ്ണിയോട് എന്ന ഗ്രാമത്തിൽ മുഹമ്മദ് ,ഫാത്വിമ ദമ്പതികളുടെ മകനായ് 1948 ൽ ജനനം ,സ്കൂൾ പഠനകാലത്ത് ദർസ് പഠനത്തിന്റെ മഹത്വം കേട്ടറിഞ്ഞ് സ്കൂൾ പഠനം അവസാനിപ്പിക്കുകയും നാട്ടിലെ ഇശാമഗ്രിബിനിടയിലുള്ള ദർസിൽ പഠനം ആരംഭിക്കുകയും പിന്നീട് കോഴിക്കോട് ജില്ലയിലെ പൂനൂരിനടുത്ത് മടത്തുവയൽ, ഓമശ്ശേരിക്കടുത്ത് ചോലക്കൽ ,ശേഷം കോളിക്കൽ എന്നിവിടങ്ങളിലെ പഠനങ്ങൾക്ക് ശേഷം വെല്ലൂർ ബാഖിയാത്ത് സ്വാലിഹാത്തിൽ നിന്ന് ഒന്നാം റാങ്കോടെ ബാഖവി ബിരുദം കരസ്ഥമാക്കി.

പിന്നീട് വെണ്ണിയോട്, കുപ്പാടിത്തറ മാനിയിൽ, കല്യാണത്തും പള്ളിക്കൽ, കണ്ണൂരിലെ വേങ്ങാട്, എന്നിവിടങ്ങളിൽ മുദരിസായി സേവനമനുഷ്ടിച്ചത്തിന് ശേഷം വയനാട് ജില്ലയിൽ ദാറുൽ ഫലാഹിന്റെ പ്രിൻസിപ്പലായി നീണ്ട ഇരുപത്തേഴ് വർഷക്കാലം സേവനമനുഷ്ഠിച്ചു,
വേങ്ങര മുഹമ്മദ് മുസ്ലിയാർ, വള്ളിക്കുഞ്ഞമ്മദ് ഹാജി മുസ്ലിയാർ, ടി.ടി അബ്ദുല്ല മുസ്ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്നിവർ പ്രധാന ഗുരുവര്യൻമാരാണ്. യു പി അബൂബക്കർ മുസ്ലിയാർ, കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ, പുന്നോളി അബ്ദുറഹ്മാൻ മുസ്ലിയാർ ഇവർ പ്രധാന ശരീഖൻമാരാണ്.
No comments:
Post a Comment