Latest News

596 കലാകാരന്മാർ അണിനിരന്നു; ദഫ്മുട്ട് ചരിത്രത്തിന്റെ ഭാഗം

പയ്യന്നൂർ: 596 കലാകാരന്മാരെ അണിനിരത്തി പെരുമ്പയിൽ അവതരിപ്പിച്ച ദഫ് ചരിത്രത്തിന്റെ ഭാഗമായി. 50 വർഷം മുൻപു മാപ്പിള കലയെ പരിപോഷിപ്പിക്കാൻ പെരുമ്പയിൽ രൂപം കൊണ്ട തഫ്‌രീഹുൽ മജാലിസ് ദഫ് സംഘമാണ് കണ്ണൂർ –കാസർകോട് ജില്ലകളിലെ മദ്രസകളിൽ നിന്നുള്ള ദഫ്മുട്ട് കലാകാരന്മാരെ ഉൾപ്പെടുത്തി ഗിന്നസ് ബുക്കിൽ സ്ഥാനം നേടാൻ ദഫ്മുട്ട് അവതരിപ്പിച്ചത്.[www.malabarflash.com]

18 മിനിറ്റ് നീണ്ട നിന്ന ദഫ് പരിപാടിയിൽ 7 കളികളാണ് അവതരിപ്പിച്ചത്. വലിച്ചുകളി, മറഞ്ഞുകളി, ഇരുന്നുകളിമുട്ട്, അഞ്ചുമുട്ട്, മൂന്നുമുട്ട് എന്നീ കളികളാണ് അരങ്ങേറിയത്. സമൂഹമായി നടക്കുന്ന ദഫ്മുട്ട് ആദ്യമായതു കൊണ്ടുതന്നെ വൻ ജനാവലി തടിച്ചു കൂടിയിരുന്നു.

സാംസ്കാരിക സദസ്സ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇന്നു 4നു പ്രവാസി കൂട്ടായ്മ പി.കരുണാകരൻ എംപി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് വലിയ ഖാസി ജമലുല്ലൈലി തങ്ങൾ കൂട്ടു പ്രാർഥനയ്ക്കു നേതൃത്വം നൽകും. എം.ടി.പി.അബ്ദുൽ മുസല്യാർ ആംബുലൻസ് സമർപ്പണം നിർവഹിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.