കാസര്‍കോട്: ജീവന്‍ രക്ഷിക്കാന്‍ കേരളക്കരയാകെ ഉറക്കൊഴിഞ്ഞ് ഗതാഗതം സുഖമമാക്കി. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ജനുവരി 5 ന് 8 മണിക്കൂര്‍ കൊണ്ട് ഒരു യാത്രയിലൂടെ ശ്രീചിത്രയില്‍ എത്തിയ കുഞ്ഞ് മുഹമ്മദ് പൂര്‍ണ്ണ സുഖം പ്രാപിച്ചുതിരികെ നാട്ടില്‍ എത്തി.[www.malabarflash.com]
കാസര്‍കോട് മേല്‍പറമ്പ് സ്വദേശികളായ ഷറഫുദ്ദീന്‍ ആയിഷ ദമ്പതികള്‍ക്ക് ഇത് സന്തോഷത്തിന്റെ സുദിനം. ജനുവരി 2 ന് മംഗലാപുരം നഴ്‌സിംങ്ങ് ഹോമില്‍ ആയിഷ ജന്മം നല്‍കിയ ഇരട്ടക്കുഞ്ഞുങ്ങള്‍ മുഹമ്മദും ഫാത്തിമയേയും കൈകളിലേന്തി ചൊവ്വാഴ്ച രാവിലെ മാവേലിയില്‍ നിന്ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ ബന്ധുക്കളും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.
കേരളക്കരയാകെ ഉറക്കൊഴിഞ്ഞ് വഴിയോരം സുഖമമാക്കി കൊണ്ട് യാത്ര തിരിക്കുകയും കൊല്ലത്ത് എത്തുമ്പോള്‍ ഓക്‌സിജന്‍ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലാവുകയും ചെയ്തു. തുടര്‍ന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി ഓക്‌സിജന്‍ അളവ് ക്രമീകരിച്ചാണ് യാത്ര തുടര്‍ന്നത്.
ജന്മനാ ഹൃദയവാള്‍വ് തകരാറോടെയാണ് ഇരട്ടകളില്‍ മുഹമ്മദ് ജനിച്ചത് ശ്വസോച്ഛ്വാസം എടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ആക്കി മംഗലാപുരത്തേയും എറണാകുളത്തേയും വിവിധ സ്വകാര്യആശുപത്രികളില്‍ കണ്‍സള്‍ട്ടിങ്ങ് നടത്തി. ഓപ്പറേഷന്‍ നടത്തിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത പത്ത് ശതമാനമാണെന്ന് ഉറപ്പിച്ച് ഡോക്ടര്‍മാര്‍ ഉറപ്പിച്ച് പറഞ്ഞു. ബന്ധുക്കളും മാതാപിതാക്കളും ധര്‍മ്മ സങ്കടത്തിലായി.
ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കരുത്ത് നല്‍കി കുഞ്ഞിനെ ശ്രീചിത്രയില്‍ എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തും രാത്രി 8 മണിക്ക് ഫൈനല്‍ തീരുമാനം പിന്നീട് 10-15 ന് മംഗലാപുരത്ത് നിന്ന് തിരിച്ച ദൗത്യം രാവിലെ 6-30 അവസാനിച്ചു. 7 തീയ്യതി രാത്രി 8 മണിക്കൂര്‍ നീണ്ട ഓപ്പറേഷന്‍ പ്രാര്‍ത്ഥന എല്ലാം ഫലിച്ചു 32 ദിവസത്തെ ചികിത്സ കഴിഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെ കുട്ടികള്‍ തിരികെ എത്തി. സന്തോഷം കുടുംബാംഗങ്ങള്‍ എത്തിയവരുമായി പങ്ക് വെച്ചു സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു
മാവേലിക്ക് എത്തിയ കുടുംബത്തെ ചൈല്‍ഡ് ടീം സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് കാസര്‍കോട് ജില്ല പ്രസിഡന്റ് മൊയ്തീന്‍ പൂവടുക്ക ഭാരവാഹികളായ മനുമാത്യൂ ബന്തടുക്ക മറിയക്കുഞ്ഞി കൊളവയല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തിരുവനന്തപുരത്തെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാര്‍ ഷാന്‍പാലോട് എന്നിവര്‍ ചേര്‍ന്ന് ചെയ്ത കാര്യങ്ങള്‍ക്കും സഹായങ്ങള്‍ക്കും കുടുംബം പ്രത്യേകം നന്ദി പറഞ്ഞു.
No comments:
Post a Comment