കൊച്ചി: ബാങ്ക് എംപ്ലോയീസ് യൂണിയൻ നേതാവ് ബാങ്ക് കെട്ടിടത്തിന്റെ പത്താംനിലയിൽനിന്നു ചാടി ജീവനൊടുക്കി. പുത്തൻകുരിശ് ഞാറ്റിൽ എൻ.എസ്. ജയൻ (51) ആണു മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച വൈകുന്നേരം 4.15 ഓടെ എറണാകുളം മറൈൻ ഡ്രൈവ് ഷണ്മുഖം റോഡിലെ എസ്ബിഐ റീജണൽ ഓഫീസ് കെട്ടിടത്തിൽനിന്നാണു ജയൻ വീണത്. റീജണൽ ബിസിനസ് ഓഫീസിലെ (ആർബിഒ-3) സീനിയർ അസോസിയേറ്റ്സ് ആയിരുന്നു.
ഏറ്റവും മേൽത്തട്ടിലുള്ള പത്താംനിലയുടെ ടെറസിൽ ഷൂസും മൊബൈൽ ഫോണും വച്ചശേഷം ബാങ്കിന്റെയും തൊട്ടടുത്ത ജ്വല്ലറിയുടെയും ഇടയിലെ മതിൽ ഭാഗത്തേക്കു ചാടുകയായിരുന്നു. ശബ്ദം കേട്ടു ബാങ്കിലെ സുരക്ഷാ ജീവനക്കാർ എത്തിയപ്പോൾ ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു. തല തകർന്നിരുന്നു. വിമുക്തഭടനാണു ജയൻ. ആത്മഹത്യയാണെന്നു പോലീസ് സ്ഥിരീകരിച്ചു.
നാഷണൽ കോണ്‍ഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ സോണ്‍ മൂന്ന് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, ഓഫീഷ്യേറ്റിംഗ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ചാടുന്നതിനു തൊട്ടുമുന്‍പു മൊബൈൽ ഫോണിൽ സംസാരിച്ചു കെട്ടിടത്തിന്റെ മുകളിലേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

No comments:
Post a Comment