Latest News

കാഞ്ഞങ്ങാട്ടുക്കാരുടെ ഹൃദയം കവര്‍ന്ന് ഷഹബാസ് അമന്റെ ഗസൽ

കാഞ്ഞങ്ങാട്: ആദ്യം പതുക്കെ തുടങ്ങി പിന്നീട് രാഗ കടല്‍ തീര്‍ത്ത് കാഞ്ഞങ്ങാട്ടുകാരുടെ ഹൃദയം കവര്‍ന്ന് ഷഹബാസ് അമാന്റെ ഗസല്‍ സന്ധ്യ. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ നവരത്ന പുരസ്‌കാര ചടങ്ങി നോടനുബന്ധിച്ച് ആകാശ് ഓഡിറ്റോറിയിത്തല്‍ നടന്ന ഷഹബാസ് അമാന്‍ പാടുന്നുവെന്ന ഗസല്‍ സന്ധ്യയാണ് ഗാനസ്വാധകര്‍ക്ക് നവ്യാനുഭൂതിയുള്ള പാട്ടുകള്‍ കൊണ്ട് നിറമാര്‍ന്ന സന്ധ്യ തീര്‍ത്തത്.[www.malabarflash.com]

ഗുലാം അലിയും റഫിയും ലതാ മ ങ്കേഷ്‌ക്കറും ഉമ്പായിയും മന്നാഡെയും ബാബുരാജ് ഈണം നല്‍കിയ പാടിയ മ നോഹരമാക്കിയ ഗസലുകളും ഷഹബാസിന്റെ സൂഫി സംഗീത ധാര യോട് ചേര്‍ന്നുള്ള സ്വരത്തില്‍ വന്ന് ഇറങ്ങിയപ്പോള്‍ അത് മനോഹരമായ അനുഭൂതിയായി മാറി. നിര്‍ത്താതെ പാട്ട് പാടി, ഇടക്ക് അനുവാചകരോട് നേരിട്ട് സംവദിച്ചും ഷഹബാസ് വിത്യസ്മാര്‍ന്ന ശൈലിയിലാണ് പാട്ടുകള്‍ കൊണ്ട് അനുവാചകരുടെ ഹൃദയം കവര്‍ന്നത്.
 ഉറുദു, ഹിന്ദി, മലയാളം ഗസലുകളും തന്റെ തന്നെ ആല്‍ബത്തിലെ പാട്ടുകളും തന്റെ തന്നെ ആല്‍ബങ്ങള്‍ക്കായി ആലപിച്ച പാട്ടുകളുമാണ് ഷഹബാസ് പാടിയത്. സൈഗാളിന്റെ സോജ രാജകുമാരി.... എന്ന് തുടങ്ങുന്ന അതി മനോഹരമായ ഗസലില്‍ തുടങ്ങി ലത ബച്ച്പന്‍...വരെയുള്ള മാസ്റ്റേഴ്സ് എന്ന് പേരിട്ടിട്ടുള്ള ഗസലായിരുന്നു ഏറ്റവും മനോഹരമായി മാറിയത്. അതിനു ശേഷം ഉമ്പായിയെ ഓര്‍മിച്ച് കൊണ്ട് അദ്ദേഹത്തിന്റെ ഒരു ചെറുതാരകം...എന്ന പാട്ടും ഷഹാബാസ് പാടി. 

പിന്നീട് ആസ്വാദകരോടായി അവരുടെ ഇഷ്ടത്തിനുള്ള പാട്ടായിരുന്നു ഷഹബാസ് ചോദിച്ചത്. അപ്പോള്‍ അധിക പേരും മരണ മെത്തുന്ന നേരത്ത്...പ്രശസ്തമായ റഫീഖ് അഹമ്മദിന്റെ വരികളിലുള്ള ഷഹബാസിന്റെ തന്നെ സ്വരത്തില്‍ ആലപിക്കപ്പെട്ട കവിത പാട്ടായി ഷഹാബാസ് വീണ്ടും പാടി. അതും വളരെ ഫീല് നല്‍കുന്ന രൂപത്തില്‍ ഷഹബാസ് മനോഹരമായി പാടുകയായിരുന്നു. 
ഒരു പുഷ്പം മാത്രം...എന്ന ബാബുരാജിന്റെ അനുരാഗ രൂപമായ മനോഹരമായ ഗസല്‍ പാട്ടും ഓത്തുപള്ളിയില്‍ അന്ന് നമ്മള്‍ തുടങ്ങിയ മലയാള ഗസല്‍ ലോകത്തെ നിത്യസുന്ദര വരികളും ഗസലായി പെയ്യിച്ച് അവസാനം പ്രാണസഖി എന്ന ബാബുരാജ് ചിട്ട പ്പെടുത്തിയ എക്കാലത്തെയും സുന്ദര ഗസലോടെ ഷഹബാസ് തന്റെ പാട്ടു പെട്ടി അടച്ചപ്പോള്‍ മൂന്ന് മണിക്കൂര്‍ അതി മനോഹരമായ കൗണ്ടറുകളും തമാശകളും ഇടക്ക് ഷഹബാസിയന്‍ വട്ടുകളും ചേര്‍ന്ന മനോഹരമായ സന്ധ്യ പര്യവസാനിക്കുകയായിരുന്നു. 

റോഷന്‍ ഹാരിസ്( തബല), പോള്‍സന്‍(സിത്താര്‍), സുശാന്ത്(കീ ബേര്‍ഡ്) തുടങ്ങിയവരു ടെ അതി മ നോഹരമായ പാട്ട് ചിട്ട പ്പെടുത്തലും ഷഹാബാസി ന്റെ പാട്ടി നെ അതി മനോഹരമാക്കി. ജില്ലാ കലക്ടര്‍ ജി സജിത്ത്
ബാബു, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ തുടങ്ങി നിരവധി സാമൂഹിക രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖരടങ്ങിയ സദസ് ആസ്വാദകരായി ആകാശ് ഓഡി റ്റോറിയിത്തില്‍ എത്തിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.