കാഞ്ഞങ്ങാട്: ഗത കാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ രണ്ട് ദിവസമായി കല്ലുരാവിയിൽ നടന്ന സമ്മേളനം സമാപിച്ചു.[www.malabarflash.com]
ആവിയിൽ നിന്നും ആരംഭിച്ച റാലി വിദ്യാർത്ഥി ശ്രദ്ധയമായി, മുസ്ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി എം. ഇബ്രാഹിം ഫ്ലാഗ് ഓഫ് നിർവഹിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം എം.എസ്. എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിയുടെ അധ്യക്ഷതയിൽ എം. എസ്.എഫ് നാഷണൽ സോൺ സെക്രട്ടറി അസീസ് കൊളത്തൂർ ഉദ്ഘാടനം ചെയ്തു.
എസ്.എഫ് ഐയുടെ കോട്ടകൾ തകർത്ത് ജില്ലയിലെ ക്യാമ്പസുകൾ എം.എസ്. എഫ് വിജയ കൊടികൾ ഉയർത്തിയത് വിദ്യാർത്ഥിപക്ഷത്ത് നിലയുറപ്പിച്ചത് കൊണ്ടും സർക്കാറിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ പോരാട്ടം നടത്തിയതിന്റെയും ഫലമായിട്ടാണ്. ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടുന്ന സംഘടന എന്നനിലയിൽ പുതിയ വിദ്യാർത്ഥി സമുഹം എം. എസ്. എഫിൽ പ്രതിക്ഷർപ്പിച്ചിരിക്കുകയാണെന്ന് അസീസ് കൂട്ടിച്ചേർത്തു.
മുസ്ലിം യൂത്ത് ലീഗ് നാഷണൽ വൈസ് പ്രസിഡന്റ് അഡ്വ: ഫൈസൽ ബാബു, ഷിബു മീരാൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. എം.എസ്. എഫ് സംസ്ഥാന കൗൺസിൽ അംഗം ഇബ്രാഹിം പള്ളങ്കോട് പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന എം. എസ്. എഫ് വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, കെ. കെ ബദറുദീൻ, അഷ്‌റഫ് ബാവ നഗർ, ഷംസുദീൻ ആവിയിൽ, കെ.കെ സുബൈർ, എം.എസ് ഹമീദ് ഹാജി, സാദിഖുൽ അമീൻ,ഉനൈസ് മുബാറക്ക്, റഹിയാൻ കുഞ്ഞി അബ്ദുള്ള, നാസർ മാസ്റ്റർ, കരീം ഇസ്ലാം, ബഷീർ, ഹസ്സൻ പടിഞ്ഞർ, റഹ്മാൻ കൂളിയങ്കാൽ, ഇർഷാദ് കല്ലൂരാവി, മുർഷിദ് പടന്നക്കാട്, ഹാഷിർ കല്ലൂരാവി എന്നിവർ സംസാരിച്ചു.
No comments:
Post a Comment