തൃക്കരിപ്പൂർ : പിന്നോക്ക ജനവിഭാഗത്തിൽ തീയ്യ സമുദായത്തിന് അർഹതപ്പെട്ട സംവരണവും വിദ്യാഭ്യാസ ആനുകൂല്യവും നിഷേധിക്കാൻ അധികാരികൾ തയ്യാറായാൽ ശക്തമായി പ്രതിരോധിക്കാൻ സമുദായം ഒന്നടങ്കം രംഗത്തിറങ്ങുമെന്ന് തീയ്യ മഹാസഭ തൃക്കരിപ്പൂർ മേഖലാ കമ്മറ്റി രൂപീകരണ യോഗം മുന്നറിയിപ്പ് നൽകി.[www.malabarflash.com]
തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന യോഗം തീയ്യ മഹാസഭ കാസർകോട് ജില്ലാ പ്രസിഡണ്ട് പി സി വിശ്വംഭരൻ പണിക്കർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ വി ദാമോദരൻ അധ്യക്ഷത വഹിച്ചു. പ്രമുഖ പൂരക്കളി പണ്ഡിതൻ കെ വി പൊക്കൻ പണിക്കർ മുഖ്യാതിഥിയായിരുന്നു.
ജില്ലാ രക്ഷാധികാരി രവി കുളങ്ങര, പി പി നാരായണൻ, എ.സുകുമാരൻ, വിജിൽ സി വിജയൻ, സുകുമാരൻ ഇടയിലക്കാട്, കുഞ്ഞിരാമൻ വലിയപറമ്പ് എന്നിവർ പ്രസംഗിച്ചു. സുനിൽകുമാർ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ : പത്മനാഭൻ ഇടയിലക്കാട് ( പ്രസിഡണ്ട് ) നാരായണൻ കയ്യൂർ ( സെക്രട്ടറി ) കോരൻ വലിയപറമ്പ ( ട്രഷറർ )
No comments:
Post a Comment