Latest News

എസ് വൈ എസ് റിവൈവല്‍ ക്യാബിനറ്റ് ശില്‍പശാല 16ന്

കാസര്‍കോട്: എസ് വൈ എസ് നടപ്പിലാക്കുന്ന പുതിയ ക്യാബിനറ്റ് സംവിധാനത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനും കര്‍മ പദ്ധതി പഠനത്തിനുമായി സംഘടിപ്പിക്കുന്ന റിവൈവല്‍ ജില്ലാതല ക്യാബിനറ്റ് ശില്‍പശാല ഈ മാസം 16ന് (ശനിയാഴ്ച) കാസര്‍കോട്ട് നടക്കും.[www.malabarflash.com]

കാസര്‍കോട് സുന്നി സെന്ററിനോടനുബന്ധിച്ചുള്ള ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2 മണിക്ക് തുടങ്ങുന്ന ജില്ലാ റിവൈവലില്‍ എസ് വൈ എസ് ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങളും ഒമ്പത് സോണുകളിലെ ഭാരവാഹികളുമാണ് പ്രതിനിധികള്‍.

ക്യാബിനറ്റ് സംവിധാനം സമ്പൂര്‍ണമാക്കി സംഘടനയെ കേഡര്‍ രൂപത്തില്‍ കൂടുതല്‍ ശാസ്ത്രീയമാക്കുകായണ് റിവൈവല്‍ ലക്ഷ്യം. പൊതുഭരണം,സാമ്പത്തികം, സംഘാടനം, പരിശീലനം, സാംസ്‌കാരികം, സാമൂഹ്യ ക്ഷേമം, ദഅ്‌വ, കാഫില, സാന്ത്വനം, സേവനം എന്നീ 10 വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളള്‍ക്ക് ശില്‍പശാലയില്‍ പ്രായോഗിക പരശീലനം നല്‍കും. ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ഉച്ചക്ക് 12ന് നടക്കും.

എസ് വൈ എസ് സംസ്ഥാന സെക്രട്ടറിമാരായ സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും.

ഇതു സംബന്ധമായി ജില്ലാ സുന്നി സെന്ററില്‍ ചേര്‍ന്ന ജില്ലാ ക്യാബിനറ്റിന്റെയും സോണ്‍ പ്രസിഡന്റ് സെക്രട്ടറിമാരുടെയും സംയുക്ത യോഗം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ തങ്ങള്‍ ഉദഘാടനം ചെയ്തു. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി, മുഹമ്മദ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൂസ സഖാഫി കളത്തൂര്‍ അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി ഷിറിയ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.