ഇതിന് പിന്നാലെ തൂണേരി ടൗണ്‍ പരിസരത്ത് ലീഗ് ഓഫീസിന് നേരെ ബോംബെറിഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് പൊട്ടാതെ കിടന്ന രണ്ട് സ്റ്റീല്‍ ബോംബുകൾ പോലീസ് കണ്ടെത്തി.
ബൈക്കിലെത്തിയ സംഘം പെട്രോള്‍ ഒഴിച്ച ശേഷം ഡിവൈഎഫ്ഐ സംഘാടക സമിതി ഓഫീസിന് തീവയ്ക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ തീ കെടുത്തി. നാട്ടുകാരെ കണ്ടതോടെ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ നാട്ടുകാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. തീ വച്ചവര്‍ എന്ന് സംശയിക്കുന്നവര്‍ തൂണേരി ടൗണില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് പെട്രോള്‍ ചോര്‍ത്തിയതായി സംശയമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
സ്ഥലത്തെത്തിയ നാദാപുരം പോലീസ് പെട്രോള്‍ എടുത്ത വാഹനം പരിശോധിച്ചു. ബൈക്കിലെത്തിയ സംഘത്തെ തിരിച്ചറിയാന്‍ സമീപ വീടുകളിലെ സിസിടിവി പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തൂണേരി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതിന് ശേഷമാണ് മുസ്ലീംലീഗ് പഞ്ചായത്ത് കണ്ണറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായത്.
ഓഫീസിന്റെ ചുമരും ജനല്‍ ചില്ലുകളും തകര്‍ന്നു. ഉഗ്ര ശേഷിയുള്ള സ്റ്റീല്‍ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചത്. സ്ഫോടന ശബ്ദം കിലോമീറ്ററുകള്‍ ദൂരെ കേട്ടു. ഓഫീസ് കെട്ടിടത്തിന് താഴെ റോഡില്‍ നിന്ന് പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ നിലയിലാണ് സ്റ്റീല്‍ബോംബുകൾ കണ്ടെത്തിയത്.
ഡിവൈഎഫ്ഐ പ്രകടനത്തില്‍ നിന്നാണ് ലീഗ് ഓഫീസ് നേരെ ബോംബേറുണ്ടായതെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു.
ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ലീഗ് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment