ധാക്ക: ബംഗ്ലാദേശിലെ ധാക്കയിൽ കെമിക്കൽ ഗോഡൗണിലുണ്ടായ തീപിടത്തത്തിൽ 69 പേർ വെന്തുമരിച്ചു. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. ബുധനാഴ്ച രാത്രി 10.40നാണ് തീപിടിമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിച്ചുവരികായാണ്.[www.malabarflash.com]
നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ധാക്കയിലെ ചൗക്ക്ബസാറിലുള്ള കെമിക്കൽ ഗോഡൗണാണ് തീപിടിച്ചത്. തീ വളരെ വേഗം സമീപത്തെ കെട്ടിടങ്ങളിലേക്കും പടർന്നു. വലിയ സ്ഫോടന ശബ്ദത്തോടെ തീപിടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.
ഗോഡൗണിന് സമീപത്തുള്ള ഒരു കെട്ടിട്ടത്തിൽ വിവാഹ പാർട്ടി നടന്നിരുന്നു. ഇവിടെ പാർട്ടിക്ക് എത്തിയവർക്കും തീപിടിത്തത്തിൽ പൊള്ളലേറ്റു. തീപിടിത്തത്തെ തുടർന്നു ഗതാഗത കുരുക്ക് ഉണ്ടായതിനാൽ ആളുകൾക്ക് രക്ഷപ്പെടാൻ സാധിച്ചില്ലെന്നും അധികൃതർ പറഞ്ഞു. 200 അഗ്നിശമനസേന ഉദ്യോഗസ്ഥരാണ് തീയണയ്ക്കാൻ ശ്രമിച്ചുവരുന്നത്. രണ്ട് കാറുകളും പത്ത് സൈക്കിൾ റിക്ഷകളും പൂർണമായും കത്തിനശിച്ചു.
2010ൽ ധാക്കയിൽ കെമിക്കൽ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ 120 മരിച്ചിരുന്നു.

No comments:
Post a Comment