പയ്യന്നൂർ: വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ടാറ്റാ സുമോ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രത്തിനു സമീപം ഞായറാഴ്ച വൈകുന്നേരം 4.45നായിരുന്നു അപകടം.[www.malabarflash.com]
കുഞ്ഞിമംഗലം സ്വദേശിയും മലേഷ്യയിൽ താമസക്കാരനുമായ അന്നൂക്കാരൻ കുഞ്ഞിക്കൃഷ്ണൻ (76), തളിപ്പറന്പ് കൂവോട് സ്വദേശിയും തളിപ്പറന്പ് കോർട്ട് റോഡിലെ വ്യാസ ടെയ്ലേഴ്സ് ഉടമയുമായ പുത്തൻപുരയിൽ ഫൽഗുനൻ (67) എന്നിവരാണു മരിച്ചത്. രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചു.
ഫൽഗുനന്റെ ഭാര്യ ജ്യോതി (52), ഡ്രൈവർ ബാബു എന്ന പുഷ്പരാജ്, തോട്ടടയിലെ സി.എം.പി മീനാക്ഷി, കണ്ണൂർ ഗവ. പോളിടെക്നിക് റിട്ട. പ്രിൻസിപ്പൽ ടി.പുരുഷോത്തമൻ (67), തളിപ്പറമ്പിലെ പി.പി.മോഹനൻ (57), തോട്ടട സ്വദേശിയും മുംബൈയിൽ ബിസിനസുകാരനുമായ കെ.ബി. രവീന്ദ്രൻ (63) എന്നിവർക്കാണു പരിക്കേറ്റത്.
ജ്യോതി, പുഷ്പരാജ് എന്നിവരെ പരിയാരം മെഡിക്കൽ കോളജിലും മറ്റുള്ളവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നീലേശ്വരത്തുള്ള യുവതിയുമായി രവീന്ദ്രന്റെ മകന്റെ വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്നു അപകടത്തിൽപ്പെട്ടവർ.

No comments:
Post a Comment