ചട്ടഞ്ചാൽ: പോലീസ് എപ്പോഴും ജനങ്ങളുടെ സേവകരാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ജില്ലയ്ക്ക് പുതുതായി അനുവദിച്ച മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന് ചട്ടഞ്ചാലില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.[www.malabarflash.com]
ജനമൈത്രി പോലീസ് അതിന്റെകൂടി ഭാഗമായാണ് സംസ്ഥാനത്താകെ ഫലഫ്രദമായി പ്രവര്‍ത്തിക്കുന്നത്. നീതി നിര്‍വഹണത്തില്‍ ജനങ്ങളുടെ പക്ഷത്ത് നില്ക്കുക, ജനങ്ങളില്‍ ഭൂരിഭാഗവും പാവങ്ങളാണ് അതുകൊണ്ട് പാവപ്പെട്ടവരുടെ കൂടെ നില്ക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അതിനാല്‍ പോലീസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.
ജനങ്ങള്‍ക്ക് പൂര്‍ണമായ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നത് പോലീസിന്റെ ഏറ്റവും പ്രധാനമായ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ റെയില്‍ പോലീസ് സ്റ്റേഷനടക്കം ആറു പോലീസ് സ്റ്റേഷനുകളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.
നിലവില്‍ കാസർകോട് , വിദ്യാനഗര്‍, ബേക്കല്‍ പോലീസ് സ്റ്റേഷൻ അതിര്ത്തിയല്പ്പെട്ട മേല്‍പ്പറമ്പ്, ചന്ദ്രഗിരി, കീഴൂര്‍, ചെമ്പരിക്ക, നാലാംവാതുക്കാല്‍, എരോല്‍, മാങ്ങാട്, ചെമ്മനാട്, പരവനടുക്കം, ചട്ടഞ്ചാല്‍, പൊയിനാച്ചി, കോളിയടുക്കം, പെരുമ്പള എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കളനാട്, ബാര, ചെമ്മനാട്, തെക്കില്‍, പെരുമ്പള തുടങ്ങിയ വില്ലേജുകളിലെ മുഴുവന്‍ സ്ഥലവും മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷൻ അതിര്‍ത്തിയില്‍ ഉള്‍പ്പെടും.
കെ.കുഞ്ഞിരാമന് എംഎല്‍എ അധ്യക്ഷതവഹിച്ചു. പി.കരുണാകരന് എംപി മുഖ്യപ്രഭാഷണം നടത്തി. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍, ജില്ലാ പഞ്ചായത്തം സുഫൈജ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്തംഗം അജന്ന എ. പവിത്രന് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ് സ്വാഗതവും എഎസ്പി ഡി.ശില്പ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ഞാന്‍ അനഘ എന്ന നാടകവും അരങ്ങേറി.

No comments:
Post a Comment