Latest News

ദുരന്തദൂതനായി ഓര്‍ മത്സ്യങ്ങള്‍ ; ഭൂകമ്പ ഭീതിയില്‍ ജപ്പാന്‍

ടോക്യോ: ജപ്പാന്‍കാരെ ഭീതിയിലാക്കി രണ്ട് ഓര്‍ മത്സ്യങ്ങളാണ് ഇമീസു തീരത്ത് അടിഞ്ഞത്. ഇത് അടക്കം ഏഴാണ്ണമാണ് ജപ്പാന്‍കരുടെ വലയില്‍ കുടുങ്ങിയത്.ഉള്‍ക്കടലില്‍ വസിക്കുന്ന മൂന്നേകാല്‍ മീറ്ററും നാലു മീറ്ററും നീളമുള്ള ഓര്‍മത്സ്യങ്ങളാണ് തീരത്തടിഞ്ഞത്.സുനാമിയുടെയും ഭൂകമ്പത്തിന്റെയും ഭീതിയില്‍ കഴിയുന്ന ഇവര്‍ക്കു ഓര്‍ മത്സ്യങ്ങള്‍ ദുരന്തദൂതനാണ്.[www.malabarflash.com]

ജാപ്പനീസ് ഭാഷയില്‍ ‘റ്യൂ നോ സുകായി’ എന്നാല്‍ കടല്‍ ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതന്‍ എന്നാണ് അര്‍ത്ഥം. കടലില്‍ ഭൂകമ്പം ഉണ്ടാകുമ്പോള്‍ മുന്നറിയിപ്പുമായി ജപ്പാന്‍ തീരത്ത് വന്നടിയുമെന്നാണ് ഇവരുടെ വിശ്വാസം .

ഓര്‍ മത്സ്യങ്ങളെ കുറിച്ചുള്ള ഈ വിശ്വാസം ശാസ്ത്രീയമായി തെളിവൊന്നുമില്ല .എന്നാല്‍, 2011 ഫുകുഷിമ ഭൂകമ്പത്തില്‍ ഇരുപതിനായിരം പേരുടെ ജീവനെടുത്തു. പിന്നാലെ സുനാമിയുണ്ടാകുന്നതിനും ഒരു വര്‍ഷം മുമ്പ് 12 ഓര്‍ മത്സ്യങ്ങള്‍ ജപ്പാന്‍ തീരത്തടിഞ്ഞത് .

മൂന്ന് തരക്കാരുണ്ട് ഓര്‍ മത്സ്യങ്ങള്‍. തിളങ്ങുന്ന തൊലിയുള്ള ഈ മത്സ്യത്തിന് 11 മീറ്റര്‍ നീളം ഉണ്ടാകും .അതില്‍ വലിയ ഇനമാണ് ഭീതി പരത്തുന്നത് .ഇവ കടലില്‍ കാല്‍ കിലോമീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍ അടിയിലാണ് ജീവിക്കുന്നത്.

ശാസ്ത്രീയമായി അടിസ്ഥാനമില്ലെങ്കിലും ഓര്‍ഫിഷ് തീരത്തടിഞ്ഞതിന് പിന്നില്‍ ഭൂകമ്പമല്ല എന്ന് 100 ശതമാനവും ഉറപ്പ് പറയാനാകില്ലെന്ന് ഊസു അക്വേറിയം സൂക്ഷിപ്പുകാരന്‍ കസൂസ സൈബ പറയുന്നു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.