അമരാവതി: ആന്ധ്രാപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. ആന്ധ്രയിലെ പ്രകാശത്ത് താഴ്ന്ന ജാതിക്കാരനെ പ്രണയിച്ച മകളെ പിതാവ് ശ്വാസംമുട്ടിച്ച് കൊന്നു. കോളജ് വിദ്യാർഥിയായ വൈഷ്ണവി(20) ആണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
തിങ്കളാഴ്ചയാണ് പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പിതാവ് വെങ്ക റെഡ്ഢിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
സഹപാഠിയായ കീഴ്ജാതിയിൽ നിന്നുള്ള യുവാവുമായി വൈഷ്ണവി പ്രണയത്തിലായിരുന്നു. ഇതെ ചൊല്ലി പിതാവും വൈഷ്ണവിയുമായി തർക്കമുണ്ടായി. കാമുകനെ കാണരുതെന്ന് പിതാവ് വിലക്കിയിരുന്നെങ്കിലും വൈഷ്ണവി യുവാവിനെ സന്ദർശിച്ചിരുന്നു. ഇവർ ഒളിച്ചോടി വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നത് അറിഞ്ഞ വെങ്ക റെഡ്ഢി മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ദുരൂഹമരണത്തിന് കേസെടുത്തതായി പോലീസ് സൂപ്രണ്ട് ശ്രീനിവാസ റാവു അറിയിച്ചു. ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കൊലപാതകമാണോയെന്ന് വ്യക്തമാകൂയെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment