കാസര്‍കോട്: വിദ്യാഭ്യാസ ജീവകാരുണ്യ ആതുര സേവന രംഗത്ത് പ്രശംസനീയമായ സേവനങ്ങള്‍ അര്‍പിച്ച് സഅദിയ്യ അനാഥാലയത്തിലെ 7 വിദ്യാര്‍ത്ഥികളടക്കം നിരവധി അനാഥകള്‍ക്ക് എം ബി ബി എസ് ബിരുദം നല്‍കി സമൂഹത്തിന് സമര്‍പിച്ച യേനപ്പോയ ഗ്രൂപ്പ് ചെയര്‍മാന്‍ വൈ അബ്ദുല്ല കുഞ്ഞി ഹാജിയ ദേളി ജാമിഅ സഅദിയ്യ ആദരിക്കുന്നു.[www.malabarflash.com]
ഫെബ്രുവരി 13ന് രാവിലെ 10.30ന് മംഗലാപുരം ടൗണ്‍ ഹാളില്‍ നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനത്തിലാണ് ആദരിക്കല്‍.
സഅദിയ്യയുടെ തുടക്ക കാലം മുതല്‍ പ്രസിഡണ്ടായ താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളുമായി ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമാ എം എ ഉസ്താദുമായും വലിയ ബന്ധം പുലര്‍ത്തുകയും സ്ഥാപനത്തിന്റെ പുരോഗമന പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്ത അബ്ദുല്ല കുഞ്ഞി ഹാജി സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഉള്‍വിളികള്‍ മനസ്സിലാക്കി നിസ്വാര്‍ത്ഥ സേവനവും സഹായവും നല്‍കിയ അദ്ദേഹം സമൂഹത്തിന് മാതൃകയാണ്.
ആദരിക്കല്‍ സമ്മേളനം പ്രസിഡണ്ട് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ കര്‍ണാടക മുസ് ലിം ജമാഅത്ത് പ്രസിഡണ്ട് മൗലാനാ ശംസുല്‍ ഹഖ് ഖാദിരി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങല്‍ കുറ പ്രാര്‍ത്ഥന നടത്തും. എം അലിക്കുഞ്ഞി മുസ് ലിയാര്‍ ഷിറിയ അനുഗ്രഹ പ്രഭാഷണവും.
കൂറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമി മുഖ്യ പ്രഭാഷണവും നടത്തും. അബ്ദുല്‍ ലതീഫ് സഅദി പഴശ്ശി അനുമോദന പ്രസംഗം നടത്തും. പ്രൊഫസര്‍ സയ്യിദ് അത്വാഉള്ള തങ്ങള്‍, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, അബ്ബാസ് മുസ് ലിയാര്‍ മഞ്ഞനാടി, എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും.
No comments:
Post a Comment