Latest News

ലൈംഗിക പീഡനാരോപണം: ശഫീഖ് ഖാസിമിക്ക് എതിരെ പോക്‌സോ ചുമത്തി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ മതപ്രഭാഷകന്‍ ഷഫീഖ് അല്‍ ഖാസിമിക്ക് എതിരെ പോക്‌സോ ചുമത്തി.[www.malabarflash.com] 

നെടുമങ്ങാട് പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പീഡന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇദ്ദേഹത്തെ പള്ളി ഇമാം സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടിരുന്നു.

15കാരിയായ വിദ്യാര്‍ഥിനിയെ കാറില്‍ വനപ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

ഒരാഴ്ച മുമ്പ്​ സ്‌കൂളില്‍നിന്ന് മടങ്ങി വന്ന വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് ഖാസിമി സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെച്ചെങ്കിലും ഖാസിമി വിദ്യാര്‍ഥിനിയുമായി കടന്നു കളയുകയായിരുന്നു.

അതേസമയം, ഖാസിമിക്കെതിെര പെണ്‍കുട്ടി പരാതി നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്ന് പോലീസ് നേരത്തെ കേസെടുത്തിരുന്നില്ല. 

പോപുലർ ഫ്രണ്ടിന് കീഴിൽ പ്രവർത്തിക്കുന്ന ഇമാംസ് കൗൺസിൽ നേതാവായ ഇദ്ദേഹത്തെ സംഭവത്തിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.