Latest News

തെലുങ്ക് നടി നാഗ ഝാൻസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: തെലുങ്ക് നടി നാഗ ഝാൻസിയെ(21) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാ ടിവിയിലെ ‘പവിത്ര ബന്ധനി’ലെ അഭിനയത്തിലൂടെയാണു ഝാൻസി പ്രശസ്തയായത്. നിരവധി ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.[www.malabarflash.com] 

വീട്ടിൽ കോളിങ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് സഹോദരൻ ദുർഗ പ്രസാദ് ആണ് പോലീസിനെ വിവരം അറിയിച്ചത്. ഇവരെത്തി വാതില്‍ തുറന്നപ്പോൾ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഫ്ലാറ്റിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന ഝാൻസി മരിക്കുന്നതിനു കുറച്ചുമുൻപുവരെ ഒരു പുരുഷനുമായി ചാറ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ഇരുവരും തമ്മിൽ അടുപ്പമായിരുന്നു. ഈ ബന്ധത്തെ വീട്ടുകാർ എതിർത്തതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഝാൻസി വിഷാദത്തിലായിരുന്നുവെന്നുമാണ് സൂചന.

പോലീസ് ഝാൻസിയുടെ മൊബൈൽ പിടിച്ചെടുത്തിട്ടുണ്ട്. കോൾ, ചാറ്റ് വിവരങ്ങള്‍ പരിശോധിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്കു മാറ്റി. കേസ് റജിസ്റ്റർ ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.