ചെന്നൈ: നഗരത്തിലെ മാലിന്യത്തൊട്ടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്ത്രീ ശരീരഭാഗങ്ങൾ നടിയുടേതാണെന്ന് തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവും സിനിമ സഹ സംവിധായകനുമായ യുവാവ് അറസ്റ്റിലായി.[www.malabarflash.com]
ചെന്നൈ ജാഫർഖാൻപെട്ട് ഗാന്ധി സ്ട്രീറ്റിൽ വാടക വീട്ടിൽ താമസിച്ചിരുന്ന ബാലകൃഷ്ണനാണ്(40) ആണ് പ്രതി. ഇയാളുടെ ഭാര്യയും സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്തുവന്നിരുന്ന തൂത്തുക്കുടി സ്വദേശിനിയുമായ സന്ധ്യ (35) ആണ് കൊല്ലപ്പെട്ടത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. രണ്ടു മക്കളുണ്ട്.
ജനുവരി 21നാണ് പള്ളിക്കരണ ഭാഗത്തെ കുപ്പത്തൊട്ടിയിൽ മുറിച്ചുമാറ്റപ്പെട്ട വലതു കൈയും രണ്ടു കാലുകളുടെ ഭാഗവും ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്.
കൈയിൽ അണിഞ്ഞിരുന്ന വളയും ടാറ്റു കുത്തിയിരുന്നതും മൃതദേഹം തിരിച്ചറിയുന്നതിന് പോലീസിന് സഹായകമായി. കഴുത്തിന്റെ ഭാഗം മുതൽ അരവരെയുള്ള ശരീരഭാഗം നഗരത്തിലെ അടയാർ പുഴയിൽനിന്ന് ബുധനാഴ്ച കണ്ടെത്തി. തലക്കായി തിരച്ചിൽ തുടരുകയാണ്.

2010ൽ ബാലകൃഷ്ണൻ സിനിമ നിർമിച്ചുവെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ടു. ദമ്പതികൾ തമ്മിലുള്ള അഭിപ്രായഭിന്നതയെ തുടർന്ന് ഇരുവരും കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തു.
ജനുവരി മധ്യത്തിൽ പൊങ്കലിനോടുബന്ധിച്ച് സന്ധ്യ ബാലകൃഷ്ണന്റെ വീട്ടിലെത്തിയിരുന്നു. സന്ധ്യയുടെ അവിഹിതബന്ധത്തെച്ചൊല്ലി ഉണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് കരുതുന്നു.
ജനുവരി മധ്യത്തിൽ പൊങ്കലിനോടുബന്ധിച്ച് സന്ധ്യ ബാലകൃഷ്ണന്റെ വീട്ടിലെത്തിയിരുന്നു. സന്ധ്യയുടെ അവിഹിതബന്ധത്തെച്ചൊല്ലി ഉണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് കരുതുന്നു.
No comments:
Post a Comment