ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് 2019-20 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍ അവതരിപ്പിച്ചു. 189397550 രൂപ വരവും, 177179573 രൂപ ചെലവും 12217977 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.[www.malabarflash.com]
ഉല്‍പാദന മേഖലയ്ക്ക് 9005800 രൂപ, സേവന മേഖലയില്‍ 33452000 രൂപ, പശ്ചാത്തല മേഖലയ്ക്ക് 26500000 എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലയില്‍ തെരുവു വിളക്കുകളുടെ വൈദ്യുതീകരണത്തിന് 15,00, 000, റോഡുകള്‍ക്ക് 1,02,00,000, പൊതുകെട്ടിടങ്ങള്‍ക്ക് 6,00,000, വാഹനങ്ങള്‍ വാങ്ങാന്‍ 4,00,000 രൂപ വകയിരുത്തിയിട്ടുണ്ട്.
സേവന മേഖലയില്‍ സാക്ഷരത തുല്യതാ പരീക്ഷ (50000), പ്രൈമറി വിദ്യാഭ്യാസം (80000), എസ്.എസ്.എ (2400000), സ്‌പോര്‍ട്‌സ് (2,00,000), യുവജനക്ഷേമം (5,00,000), കലാ സംസ്‌കാരം (4,00,000) വിദ്യാഭ്യാസ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ (22,00,000), പൊതു ആരോഗ്യ പരിപാടികള്‍ (8,00,000), പ്രത്യേക ആരോഗ്യ പരിപാടി (5,50,000), മരുന്നുകള്‍ (22,00,000), കുടിവെള്ളം (5,36,000), ശുചിത്വം (13,47,200), പൊതു കുടിവെള്ള വിതരണം (10,00,000), പൊതു ശുചിത്വം- മാലിന്യ പരിപാലനം (10,00,000) ഭവന നിര്‍മാണം (20,00,000), വൃദ്ധ ക്ഷേമ പരിപാടികള്‍ (4,50,000), ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ (10,00,000), ദാരിദ്യ ലഘൂകരണ പരിപാടികള്‍ (2,83,39,373), വനിതാക്ഷേമ പരിപാടി (6,00,000), പട്ടിക ജാതി ക്ഷേമത്തിനുള്ള പ്രത്യേക പരിപാടികള്‍ (12,00,000), പട്ടിക വര്‍ഗ്ഗ ക്ഷേമത്തിനുള്ള പ്രത്യേക പരിപാടികള്‍ (1,91,000), സാമൂഹിക സുരക്ഷിതത്വ പരിപാടികള്‍ (5,00,000), വനിതാ ശിശുക്ഷേമ പരിപാടികള്‍ (1,75,000), അങ്കണവാടി പോഷകാഹാരം (32,00,000), അങ്കണവാടി പശ്ചാത്തല സൗകര്യങ്ങള്‍ (14,45,400) എന്നിവയ്ക്ക് തുക വകയിരുത്തിയിട്ടുണ്ട്.
കൂടാതെ ദാരിദ്യ ലഘൂകരണം, സാമൂഹ്യക്ഷേമ പെന്‍ഷന്‍, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം , ജലസംരക്ഷണം, ചെറുകിട വ്യവസായം എന്നീ കാര്യങ്ങള്‍ക്കും മതിയായ തുക വകയിരുത്തിയിട്ടുണ്ട്.
പ്രസിഡണ്ട് കെ.എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. പ്രഭാകരന്‍ തെക്കേക്കര, കെ. സന്തോഷ് കുമാര്‍, സൈനബ അബൂബക്കര്‍, മെമ്പര്‍മാരായ കാപ്പില്‍ മുഹമ്മദ് പാഷ, ഹമീദ് മാങ്ങാട്, ചന്ദ്രന്‍ നാലാംവാതുക്കല്‍, ശംഭു ബേക്കല്‍, എ. കുഞ്ഞിരാമന്‍, പ്രീനമധു, ടി.വി. പുഷ്പവല്ലി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സെക്രട്ടറി പി. ദേവദാസ് സ്വാഗതവും അക്കൗണ്ടന്റ് സുരേഷ് അരിയില്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment