Latest News

ന്യൂസിലന്‍ഡ് വെടിവെപ്പ്: ഒമ്പത് ഇന്ത്യക്കാരെ കാണാതായതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിലെ രണ്ട് പള്ളികളില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ ഒമ്പത് പേരെ കാണാതായതായി റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെടിവെപ്പില്‍ ഇവര്‍ കൊല്ലപ്പെട്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.[www.malabarflash.com]

കാണാതായ ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം പ്രതീക്ഷിക്കുകയാണെന്നും നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ കാണാതായതായി വിവിധ കേന്ദ്രങ്ങളില്‍നിന്ന് വിവരം ലഭിച്ചിട്ടുള്ളതായും സ്ഥാനപതി വ്യക്തമാക്കി. കാണാതായതായി വിവരം ലഭിച്ചവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടുവരികയാണെന്നും ഇവരെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ശനിയാഴ്ചയോടെ മാത്രമേ ലഭ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.

ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് കാണാതായ ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ന്യൂസിലാന്‍ഡ് അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. വൈകാരിക വിഷയമായതിനാല്‍ കൃത്യവും വിശ്വസനീയവുമായ വിവരം ലഭിക്കാതെ മരിച്ചവരുടെ പേരുവിവരങ്ങളും എണ്ണവും പുറത്തുവിടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.