Latest News

അനന്തുവിന്റെ കൈ ഞരമ്പുകള്‍ അറുത്തു, വാള്‍ കൊണ്ട് വെട്ടി, രക്തം വാര്‍ന്നു പിടയുന്നത് മൊബൈലില്‍ പകര്‍ത്തി

തിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ (21) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിയൊഴികെ എല്ലാവരും പിടിയിലായി. 13 അംഗ സംഘമാണ്​ കൊലപാതകം നടത്തിയത്​. മൂന്നു സഹോദരങ്ങളുൾപ്പെടെ ഏഴുപേരാണ് കഴിഞ്ഞദിവസം രാത്രി പോലീസിന്റെ പിടിയിലായത്.[www.malabarflash.com] 

നേരത്തേ അറസ്​റ്റിലായ അഞ്ചുപേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു. പിടികൂടാനുള്ള സുമേഷിനായി കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ കൈമനം പുത്തന്‍തോപ്പില്‍ ലക്ഷംവീട്ടില്‍ വിഷ്ണുരാജ് (23), സഹോദരന്മാരായ വിനീഷ്​രാജ് എന്ന വിനീത് (20), കുഞ്ഞുവാവ എന്ന വിജയരാജ് (18), തിരുവല്ലം സുരഭവനില്‍ നന്ദുവെന്ന ഹരിലാല്‍ (23), കരുമം കിടങ്ങില്‍ വീട്ടില്‍ കുട്ടപ്പന്‍ എന്ന അനീഷ് (24), കൈമനം ചിറക്കര ലെയിനില്‍ അപ്പുവെന്ന അഖില്‍ (21) എന്നവരെ പൂവാറിലെ ഒളിസതത്തിൽനിന്നും മറ്റൊരു പ്രതി ശരത്തിനെ ചെന്നൈയിലെ ഒളിസങ്കേതത്തില്‍നിന്നുമാണ്​ പിടികൂടിയത്. മറ്റ് അഞ്ച് പ്രതികളായ കിരൺ കൃഷ്ണൻ, മുഹമ്മദ് റോഷൻ, അഭിലാഷ്, അരുൺബാബു, റാംകാർത്തിക് എന്നിവരെ വ്യാഴാഴ്ച അറസ്​റ്റ്​ ചെയ്തിരുന്നു.

സംഘാംഗങ്ങളിലൊരാളുടെ പിറന്നാൾ ആഘോഷദിവസംതന്നെ കൊലപാതകത്തിന് തെരഞ്ഞെടുക്കുകയായിരുന്നു. അനന്തുവി​​െൻറ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്ന സംഘം തളിയൽ ഭാഗത്തുനിന്ന് മർദിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കൈമനത്തെ വിജനമായ സ്ഥലത്തെത്തിച്ചാണ് കൊലപ്പെടുത്തിയത്.

അനന്തു മരിച്ചെന്ന്​ ഉറപ്പാക്കിയശേഷം സംഭവസ്ഥലത്തുനിന്ന് പിരിഞ്ഞ സംഘം നാടുവിടാൻ പദ്ധതി തയാറാക്കുന്നതിനിടെ നഗരത്തി​ന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പോലീസി​ന്റെ പിടിയിലാകുകയായിരുന്നു. സംഘത്തിൽനിന്ന് വേർപിരിഞ്ഞ് ചെന്നൈയിലേക്ക് പോയ ശരത്തിനെ പോലീസ് പിന്തുടർന്ന് പിടികൂടി. എന്നാൽ, സുമേഷിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിനും നാടുവിടാനും ഇവർക്ക് ആരെങ്കിലും സഹായം ലഭ്യമാക്കിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

വ്യാഴാഴ്ച രാത്രി പിടിയിലായ ഏഴംഗസംഘത്തെ വെള്ളിയാഴ്​ച കൃത്യം നടന്ന സ്ഥലത്തും ഇവരുടെ വീടുകളിലും എത്തിച്ച് തെളിവെടുത്തു. ​പ്രതികളെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി 29വരെ റിമാൻഡ് ചെയ്‌തു. സിറ്റി പോലീസ് കമീഷണർ സഞ്ജയ് കുമാർ ഗരുഡി​​ന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമീഷണർ ആദിത്യ, അസി. കമീഷണർമാരായ പ്രതാപൻ നായർ, ശിവസുതൻ പിള്ള, ഷാഡോ പോലീസ് എസ്.ഐ സുനിലാൽ, കരമന എസ്.ഐ ദീപു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ അന്വേഷണത്തിനായി ഇവരെ വരുംദിവസങ്ങളിൽ കസ്​റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച്​ കൊലപ്പെടുത്തുന്നതിലേക്ക്​ വഴി​വെച്ചത്​ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കമാണെന്ന്​ പോലീസ്​. പ്രതികളുടെ റിമാൻഡ്​ റിപ്പോർട്ടിലാണ്​ പോലീസ്​ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്​. ആദ്യം പിടിയിലായ പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതി​ന്റെയും സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ്​ പ്രതികളെ പിടികൂടിയതെന്ന്​ റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥൻ കരമന സി.ഐ  എൻ. ഗിരീഷ്​ വ്യക്തമാക്കി. 

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, തെളിവ്​ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

ത​ന്റെ ഇളയ സഹോദരൻ കുഞ്ഞുവാവയെന്ന വിജയരാജിനെ കൊല്ലപ്പെട്ട അനന്തു ഗിരീഷ്​ നിരന്തരം മർദിച്ചതാണ്​ കൊലയിലേക്ക്​ വഴിവെച്ചതെന്ന്​ കേസിലെ മുഖ്യപ്രതി വിഷ്​ണുരാജ്​ പോലീസിനോട്​ വ്യക്തമാക്കി​. അതിനായി ആസൂത്രണം നടത്തിയതും തട്ടിക്കൊണ്ടുപോയി അനന്തുവിനെ മർദിച്ചതും വിഷ്​ണുരാജായിരുന്നെന്ന്​ പോലീസ്​ വൃത്തങ്ങൾ അറിയിച്ചു. 

അനന്തുവിന്റെ കൈ ഞരമ്പുകൾ അറുക്കുകയും തേങ്ങ ഉൾപ്പെടെകൊണ്ട്​ മർദിക്കുകയും വാൾകൊണ്ട്​ വെട്ടുകയും ചെയ്​തു. പ്രതികളെല്ലാം മദ്യത്തിനും മയക്കുമരുന്നിനും​​ അടിമകളായിരുന്നെന്നും അതി​ന്റെ ലഹരിയിലായിരുന്നു കൊലയെന്നും പോലീസ്​ സ്​ഥിരീകരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.