Latest News

ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ കൊല്ലം തുറമുഖത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.[www.malabarflash.com]

കൊട്ടിയം പറക്കുളം കല്ലുവിള നീട്ടിൽ സുനിൽ (23), ശാന്തിനി (19) എന്നിവരെയാണ് ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ കാണാതായത്. യുവതി കാൽ നനക്കാനിറങ്ങുന്നതിനിടെ കാൽ വഴുതി തിരയിൽ വീഴുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സുനിലും തിരയിലകപ്പെടുകയായിരുന്നു.

അഞ്ച് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. ബന്ധുവിൻെറ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വൈകിട്ട് ബീച്ചിലെത്തിയതായിരുന്നു ഇരുവരും. 

തീരദേശ പോലീസും ലൈഫ് ഗാർഡുമാരും മറൈൻ എൻഫോഴ്സ്മന്റും മത്സ്യ തൊഴിലാളികളും തിരച്ചിൽ നടത്തുന്നതിനിടെയാണ്​ ഇരുവരുടെയും മൃതദേഹങ്ങൾ ചൊവ്വാഴ്ച  പുലർച്ചെ കണ്ടെത്തിയത്.കൊല്ലം ഈസ്റ്റ് പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.