Latest News

കാറും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മേല്‍പ്പറമ്പ: കെ എസ് ടി പി റോഡില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കെ എസ് ടി പി റോഡില്‍ മേല്‍പറമ്പിനടുത്ത് ചളിയങ്കോട് കോട്ടരുവത്ത് വെച്ചാണ് അപകടമുണ്ടായത്.[www.malabarflash.com]

ബന്തിയോട് പച്ചമ്പള്ള സ്വദേശി മുഹമ്മദ് മഷൂദ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടമുണ്ടായത്.

സുഹൃത്തുക്കള്‍ക്കൊപ്പം വയനാട് വിനോദ സഞ്ചാരത്തിനായി പോയി മടങ്ങുന്നതിനിടെ മഷൂദ് സഞ്ചരിച്ചിരുന്ന കാറും എതിരെ നിന്നും വരികയായിരുന്ന കെ എല്‍ 10 ബി 942 നമ്പര്‍ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും തകര്‍ന്നു. 

ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ച് ഉടനെ എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മഷൂദ് മരണപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജിപ്പിലുണ്ടായിരുന്ന ഡ്രൈവര്‍ കൂവ്വത്തൊട്ടിയിലെ കമലാക്ഷന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബന്തിയോട്ടെ ഓട്ടോഡ്രൈവര്‍ അബ്ദുല്ലയാണ് മഷൂദിന്റെ പിതാവ്. ഒരു സഹോദരനുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.