ന്യൂഡല്‍ഹി: പ്രമുഖ കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. എഐസിസി സെക്രട്ടറിയായിരുന്നു.[www.malabarflash.com]
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. പുല്‍വാമ ആക്രമണത്തിലെ നിലപാടില്‍ പ്രതിഷേധിച്ചാണ് താന്‍ കോണ്‍ഗ്രസ് വിടുന്നതെന്ന് ടോം വടക്കന്‍ അവകാശപ്പെട്ടു.
കോണ്‍ഗ്രസിന്റെ കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ശൈലിയാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ ആകര്‍ഷിച്ചുവെന്നും ടോം വടക്കന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ഉറ്റ അനുയായിയും മാധ്യമവിഭാഗം തലവനുമായുമൊക്കെ പ്രവര്‍ത്തിച്ചിരുന്നു
No comments:
Post a Comment