പെരിയ: കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ പെരിയ ഇരട്ടക്കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് എ.ഐ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി.[www.malabarflash.com]
കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെ വീട്ടിലെത്തിയ രാഹുൽ ഗാന്ധി കുടുംബാംഗങ്ങൾക്കാണ് ഇതുസംബന്ധിച്ച് ഉറപ്പുനൽകിയത്.
കൊലപാതകത്തെക്കുറിച്ച് നിലവിൽ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ രാഹുൽ ഗാന്ധിയോട് പറഞ്ഞു. ഈ അന്വേഷണത്തിൽ യഥാർഥപ്രതികളെയും ഗൂഢാലോചനക്കാരെയും കണ്ടെത്താനാവില്ല. കൊലയാളിസംഘങ്ങൾക്ക് സാമ്പത്തികസഹായം നൽകിയവർ ഉൾപ്പെടെ പുറത്ത് സ്വൈര്യജീവിതം നടത്തുകയാണ്. അതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം കൃഷ്ണൻ ഉന്നയിച്ചു. ഇതിന് മറുപടിയായാണ് അധികാരത്തിൽവന്നാൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് അറിയിച്ചത്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിന് നീതികിട്ടണമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 10 മിനിറ്റോളമാണ് രാഹുല്‍ ഗാന്ധി കൃപേഷിന്റെ ഓലമേഞ്ഞ ഒറ്റമുറിവീട്ടില്‍ ചെലവഴിച്ചത്.
കൃഷ്ണപ്രിയ ‘നന്നായി പഠിക്കണം’
കാഞ്ഞങ്ങാട്: ‘‘നന്നായി പഠിക്കണം’’ രാഹുൽ ഗാന്ധി കൃഷ്ണപ്രിയയുടെ കൈപിടിച്ചു പറഞ്ഞു. എല്ലാസഹായവും ഉണ്ടാകുമെന്ന് ഓർമിപ്പിക്കാനും അദ്ദേഹം മറന്നില്ല. പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ പ്ലസ് ടു പരീക്ഷ കഴിഞ്ഞ് രാഹുൽ ഗാന്ധി എത്തുന്നതിന് അൽപസമയം മുമ്പുമാത്രമാണ് വീട്ടിലെത്തിയത്.
ഒറ്റമുറി കുടിലിൽ കയറിയ രാഹുൽ ഗാന്ധി മുന്നിൽ കണ്ടത് സങ്കടക്കടലിൽ കഴിയുന്ന ഒരു കുടുംബത്തെയായിരുന്നു. കൃപേഷിന്റെ അച്ഛൻ കൃഷ്ണന് വിതുമ്പൽ അടക്കാനായില്ല. രാഹുൽ ഗാന്ധി അദ്ദേഹത്തെ തന്നോട് ചേർത്തുപിടിച്ചു. ഭാഷകൾ അതിർവരമ്പുകൾ തീർക്കുന്നതായെങ്കിലും കൃഷ്ണന്റെ ദുഃഖത്തിന്റെ ഭാഷ രാഹുൽ ഗാന്ധിക്ക് മുന്നിൽ മൗനം തീർത്തു. പിന്നീട് ആദ്യനിമിഷത്തെ പതർച്ചക്കുശേഷം അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
അച്ഛൻ കൃഷ്ണനോട് കാര്യങ്ങൾ സാവധാനം ചോദിച്ചറിഞ്ഞു. അമ്മ ബാലാമണിയെ ആശ്വസിപ്പിച്ചു. സഹോദരി കൃപയോടും വിശേഷങ്ങൾ ആരാഞ്ഞു. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അന്വേഷിച്ച രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വേണ്ടസഹായം നൽകാമെന്ന് കൃഷ്ണനും കുടുംബത്തിനും ഉറപ്പുനൽകി. കൃപേഷിന്റെ ബന്ധുക്കളായ രോഹിണി, സുമിത്ര, സുരേഷ്, അഭിലാഷ്, പ്രഭാകരൻ, അഖിലേഷ്, റിജേഷ് എന്നിവരും വീട്ടിനകത്തുണ്ടായിരുന്നു
എസ്.പി.ജിയുടെ കനത്ത സുരക്ഷയിലാണ് രാഹുൽ എത്തിയത്. അതിനാൽ തന്നെ അദ്ദേഹം വരുന്ന വഴിയിലേക്ക് ആർക്കും പ്രവേശനം ഇല്ലായിരുന്നു. രാഹുൽഗാന്ധിയെ കാണാനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വൻജനാവലി വീട്ടിലെത്തിയിരുന്നു. മണിക്കൂറുകളോളം അവർ കോൺഗ്രസ് അധ്യക്ഷന്റെ വരവിനായി കാത്തിരുന്നു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ കൊലപാതകം സി.ബി.ഐ അന്വേഷിക്കുമെന്ന് രാഹുൽഗാന്ധി ഉറപ്പ് നൽകിയതായി കൃപേഷിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
വീടിനടുത്ത് വരെ എത്തിയിട്ടും തങ്ങളെ കാണാനോ ആശ്വസിപ്പിക്കാനോ മുഖ്യമന്ത്രിക്ക് തോന്നിയില്ല. കൊലക്ക് പിന്നിൽ പാർട്ടിയാണെന്ന് ബോധ്യമുള്ളതുകൊണ്ടാവാം അദ്ദേഹം വരാതിരുന്നത്. രാഹുലിന്റെ വരവിൽ ഏറെ സന്തോഷമുണ്ടെന്നും കോൺഗ്രസിന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാകു മെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും കൃപേഷിന്റെ പിതാവ് വ്യക്തമാക്കി.

No comments:
Post a Comment