Latest News

കാസര്‍കോട്‌ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ണി​ത്താ​ൻ; എ​റ​ണാ​കു​ള​ത്ത് ഹൈ​ബി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​യി. 12 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സി​റ്റിം​ഗ് എം​പി​യാ​യ കെ.​വി. തോ​മ​സി​നെ മാ​ത്ര​മാ​ണ് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. കെ.​വി. തോ​മ​സി​നു പ​ക​ര​ക്കാ​ര​നാ​യി എം​എ​ൽ​എ​യാ​യ ഹൈ​ബി ഈ​ഡ​നു എ​റ​ണാ​കു​ള​ത്ത് സീ​റ്റ് ന​ൽ​കി.[www.malabarflash.com]

കാസര്‍കോട്‌ അ​പ്ര​തീ​ക്ഷി​ത​മാ​യി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു. വി. ​സു​ബ​ര​യ്യ​യു​ടെ പേ​രാ​ണ് അ​വ​സാ​നം വ​രെ കേ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ മ​ണ്ഡ​ലം പി​ടി​ക്കാ​ൻ പാ​ർ​ട്ടി ഉ​ണ്ണി​ത്താ​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

യു​വാ​ക്ക​ൾ​ക്ക് പ്രാ​തി​നി​ത്യം ന​ൽ​കി​യാ​ണ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഹൈ​ബി ഈ​ഡ​ൻ, ഡീ​ൻ കു​ര്യ​ക്കോ​സ്, ടി.​എ​ൻ. പ്ര​താ​പ​ൻ, ര​മ്യ ഹ​രി​ദാ​സ് തു​ട​ങ്ങി​യ യു​വാ​ക്ക​ൾ​ക്കും സീ​റ്റ് ല​ഭി​ച്ചു. അതേസമയം വടകര ചിത്രം വ്യക്തമായിട്ടില്ല

തി​രു​വ​ന​ന്തപു​രം- ശ​ശി ത​രൂ​ർ
പ​ത്ത​നം​തി​ട്ട- ആ​ന്‍റോ ആ​ന്‍റ​ണി
മാ​വേ​ലി​ക്ക​ര- കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്
ഇ​ടു​ക്കി- ഡീ​ൻ കു​ര്യാ​ക്കോ​സ്
എ​റ​ണാ​കു​ളം- ഹൈ​ബി ഈ​ഡ​ൻ
ചാ​ല​ക്കു​ടി- ബെ​ന്നി ബെ​ഹ​നാ​ൻ
തൃ​ശൂ​ർ- ടി.​എ​ൻ. പ്ര​താ​പ​ൻ
ആ​ല​ത്തൂ​ർ- ര​മ്യ ഹ​രി​ദാ​സ്
കോ​ഴി​ക്കോ​ട്- എം.​കെ. രാ​ഘ​വ​ൻ
ക​ണ്ണൂ​ർ- കെ. ​സു​ധാ​ക​ര​ൻ
കാസര്‍കോട്‌- രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ
പാലക്കാട്- വി.കെ. ശ്രീകണ്ഠൻ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.