കാഞ്ഞങ്ങാട്: : രോഗം മാറ്റിതരാമെന്ന് പറഞ്ഞ് വീട്ടിലെത്തിയ മന്ത്രവാദി വൃദ്ധയുടെ ഊരി വാങ്ങി. മണിക്കൂറികള്‍ക്കുള്ളില്‍ മന്ത്രവാദിയെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചു.[www.malabarflash.com]
കരിന്തളം കിണാവൂര്‍ കാരിമൂലയിലെ കുഞ്ഞമ്പുവിന്റെ ഭാര്യ കല്ല്യാണിഅമ്മ(82)യാണ് തട്ടിപ്പിനിരയായത്. വെളളിയാഴ്ച ഉച്ചക്ക് വീട്ടിലെത്തിയ തമിഴ്‌നാട് സ്വദേശിയായ മന്ത്രവാദി കല്ല്യാണിയോട് നിങ്ങളുടെ ശരീരത്തില്‍ കാര്യമായ അസുഖം ഉണ്ടെന്നും ഞാന്‍ ഭസ്മം ജപിച്ച് തരാമെന്നും പറഞ്ഞു. ഇതിനുമുമ്പായി കമ്മല്‍ ഊരിതരണമെന്നും ആവശ്യപ്പെട്ടു.
ഇതിനെ തുടര്‍ന്ന് കല്ല്യാണി കമ്മല്‍ ഊരി മന്ത്രിവാദിക്ക് നല്‍കി. പിന്നീട് സ്റ്റീല്‍ പാത്രത്തില്‍ കമ്മല്‍ നിക്ഷേപിച്ച് അതില്‍ ഭസ്മവും നാടന്‍ പുളിയും ഇട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് തുറന്ന് നോക്കിയാല്‍ മതിയെന്ന് പറഞ്ഞ് മന്ത്രവാദി സ്ഥലം വിടുകയായിരുന്നു.
രണ്ട് മണിക്കൂര്‍ കഴിഞ്ഞ് കല്ല്യാണി സ്റ്റീല്‍ പാത്രത്തിന്റെ അടപ്പ് തുറന്ന് നോക്കിയപ്പോള്‍ പുളി മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടന്‍ തന്നെ പരിസരത്തുള്ളവരെ വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മന്ത്രവാദിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ആയിരുന്നു.
No comments:
Post a Comment