കൊല്ലം: മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം കൊലത്ത് 14-വയസുകാരിയെ തട്ടിക്കൊണ്ടുപോയി. കൊല്ലം ഓച്ചിറയിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.[www.malabarflash.com]
സംഭവത്തില്‍ പ്രദേശവാസികളായ നാല് പേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നാലംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
രണ്ടാഴ്ച മുമ്പും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായും പോലീസ് ഇടപെട്ട് തിരിച്ചെത്തിച്ചതായുമാണ് പറയുന്നത്. തട്ടിക്കൊണ്ടുപോയവരില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും പറയപ്പെടുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് നാല് പേര്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

No comments:
Post a Comment