കളനാട്: യുഎഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ദുബൈയിലെ മംസറില്‍ 29 ന് സംഘടിപ്പിക്കുന്ന അറേബ്യന്‍ മുറ്റത്ത് കളനാട് മഹല്‍ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് വിളംബര ജാഥ നടത്തി.[www.malabarflash.com]
കളനാട് ഇആനത്തുല്‍ ഇസ്ലാം മദ്രസാ വിദ്യാര്‍ത്ഥികളും ഹദ്ദാദ് നഗര്‍ ബുസ്താനുല്‍ ഉലൂം മദ്രസാ വിദ്യാര്‍ത്ഥികളും അധ്യാപകരും കമ്മിറ്റി ഭാരവാഹികളും അണിനിരന്നു.
ഹദ്ദാദ് ജുമാ മസ്ജിദ് ഖതീബ് അഹ്മദ് മുസ്ലിയാര്‍, ഇആനത്തുല്‍ ഇസ്ലാം മദ്രസാ സദര്‍ ജാബിര്‍ ഇര്‍ശാദി ഹുദവി, കളനാട് ഹൈദ്രോസ് ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹാജി കോഴിത്തിടില്‍, പോഗ്രാം പബ്ലിസിറ്റി ചെയര്‍മാന്‍ യൂസുഫ് തൊപ്പട്ട, കണ്‍വീനര്‍ താജുദ്ദീന്‍ ഹദ്ദാദ്, സ്വാഗത സംഘം വൈസ് ചെയര്‍മാന്മാരായ സിബി ശെരീഫ് തോട്ടത്തില്‍, ദേളി ഇബ്രാഹിം, ഹദ്ദാദ് ജുമാ മസ്ജിദ് പ്രസിഡണ്ട് അബ്ദുല്ല മിഹ്‌റാജ്, കരീ ഹദ്ദാദ് എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment