കാസര്‍കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ വിവിധയിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടക്കുമെങ്കിലും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ വ്യക്തതയില്ല.[www.malabarflash.com]
വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പും വിവിധ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇതുസംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തെ കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല.
കെ സുരേന്ദ്രന്‍ നല്‍കിയ കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ കോടതിയുടെ അന്തിമ വിധി വരാത്ത സാഹചര്യത്തിലാണിതെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരെഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മഞ്ചേശ്വരത്ത് തെരെഞ്ഞടുപ്പ് ഹര്‍ജി പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് ഉണ്ടാകാത്തതിനാല്‍ തീയ്യതി തെരെഞ്ഞടുപ്പ് കമ്മീഷന്‍ പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളൂവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
No comments:
Post a Comment