തിരുവനന്തപുരം: ഇഞ്ചിവിള നടുത്തോട്ടത്ത് ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ് ആക്രമണം. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും പാറശാല ഏരിയാ പ്രസിഡന്റുമായ അബു താഹിറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.[www.malabarflash.com]
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബൂ താഹിറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ടാണ് സംഭവം.
ഡിവൈഎഫ്‌ഐ പാറശാല മേഖലാ കമ്മിറ്റി പ്രസിഡന്റ് പ്രദീപിനെ ആക്രമിക്കാന്‍ ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘമാണ് പ്രദേശത്ത് ആക്രമണം അഴിച്ചുവിട്ടത്. ബൈക്കില്‍ ദണ്ഡും മാരകായുധങ്ങളുമായെത്തിയ സംഘം പ്രദീപിന്റെ വീടിന് നേരെ കല്ലെറിയുകയായിരുന്നു.
വിവരമറിഞ്ഞ് ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. അവിടെവച്ചാണ് അബുതാഹിറിനെ വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
കല്ലേറില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. സമീപത്തെ കടകള്‍ക്കുനേരെയും കല്ലേറുണ്ടായി. ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
No comments:
Post a Comment