വൈത്തിരി: വയനാട് വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പുണ്ടായി. വയനാട്-കോഴിക്കോട് ദേശീയപാതയിൽ സ്വകാര്യ റിസോർട്ടിന് സമീപമാണ് സംഭവമുണ്ടായത്.[www.malabarflash.com]
ഒരു മാവോയിസ്റ്റിനു ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച രാത്രി ഒന്പത് മണിയോടെ ആരംഭിച്ച വെടിവയ്പ് ഇപ്പോഴും തുടരുന്നുവെന്നാണ് വിവരം. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ പണം ആവശ്യപ്പെട്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടഞ്ഞു. പ്രദേശവാസികളോട് വീട്ടില് നിന്നും പുറത്തിറങ്ങരുതെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

No comments:
Post a Comment