ഉദുമ: പാലക്കുന്ന‌് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള തിരുമുൽകാഴ‌്ചയിൽ ശിങ്കാരി മേളം അവതരിപ്പിക്കാൻ വന്ന ടീമിന്റെ പണവും മൊബൈലും കവർന്നു.[www.malabarflash.com]
കളനാട‌് റെയിൽവേ ബ്രിഡ‌്ജിന‌് സമീപം നിർത്തിയിട്ട മിനി ബസിൽ നിന്നാണ‌് 11 മൊബൈലും പണവും ഉൾപെടെ ഒന്നരലക്ഷം രൂപയുടെ സാധനം കവർന്നത‌്.
തൈക്കടപ്പുറത്തെ ടി വി സ്വരാജിന്റെ നേതൃത്വത്തിലാണ‌് ശിങ്കാരി മേളം അവതരിപ്പിക്കാൻ ടീം എത്തിയത‌്. ഇവർ വന്ന മിനി ബസ‌് റോഡരികിൽ നിർത്തിയിട്ട ശേഷം ശിങ്കാരി മേള അവതരിപ്പിക്കാൻ പോയി. തിരിച്ചുവന്നപ്പോഴാണ‌് ബസിൽ നിന്ന‌് പണവും മൊബൈലും കവർന്നതായി കണ്ടെത്തിയത‌്. ബേക്കൽ പോലീസിൽ പരാതി നൽകി.
No comments:
Post a Comment